വൈദ്യുതി-ജലവിതരണ-ടെലഫോണ്‍ കേസുകള്‍ക്കുള്ള ലോക്അദാലത്ത്: 22നകം പരാതി നല്‍കാം
മലപ്പുറം: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശമനുസരിച്ച് 2016-ലെ ഓരോ മാസവും ഓരോ വിഷയങ്ങളിലെ കേസുകള്‍ സംബന്ധിച്ച് ദേശീയ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ ഒന്‍പതിന് ഇലക്ട്രിസിറ്റി സംബന്ധമായ തര്‍ക്കങ്ങള്‍, ജലവിതരണം, ടെലിഫോണ്‍, എന്നീ വിഷയങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ പരിഗണിക്കും.
ഈ വിഷയത്തില്‍ പരാതികളുള്ള പൊതുജനങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലോ 22നകം പരാതികള്‍ നല്‍കണം. മറ്റു വിഷയങ്ങളെ സംബന്ധിച്ചും പരാതികള്‍ സമര്‍പ്പിക്കാം. എല്ലാ കോടതികളോടനുബന്ധിച്ചും ലോക് അദാലത്ത് നടത്തുന്നതിനാല്‍ അതത് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ താലൂക്ക് അടിസ്ഥാനത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ മുന്‍പാകയോ കേസുകള്‍ ഫയല്‍ ചെയ്യാം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മഞ്ചേരി (04833244151), ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി (9539495495), നിലമ്പൂര്‍ (9495090121), പെരിന്തല്‍മണ്ണ (9847422750), തിരൂര്‍ ((9495491823, 9497159998), തിരൂരങ്ങാടി (9495179908), പൊന്നാനി ( 9946072688).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."