ഇനിമുതല്‍ ഇന്‍സുലിന്‍ പരീക്ഷാ ഹാളിലും
ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് 24 മണിക്കൂറും ശരീരത്തില്‍ ഘടിപ്പിക്കേണ്ട ഇന്‍സുലിന്‍ പമ്പും ഇന്‍സുലിന്‍ പെന്‍ തുടങ്ങിയ ഉപകരണങ്ങളും പരീക്ഷാഹാളിലും അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത്തരം സാമഗ്രികള്‍ പരീക്ഷയ്ക്ക് കൊണ്ടുവരാമായിരുന്നു എങ്കിലും ഇന്‍വിജിലേറ്ററായിരുന്നു സൂക്ഷിച്ചിരുന്നത്.
എന്നാല്‍ ഇത് കുട്ടികള്‍ക്ക് തന്നെ കൈയ്യില്‍ കരുതാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്.
ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. വെള്ളം, ഷുഗര്‍ ടാബ്ലറ്റ്, ചോക്ലേറ്റ് കാന്‍ഡി, പഴങ്ങള്‍, സ്നാക്സ് തുടങ്ങിയ ആഹാരപദാര്‍ഥങ്ങളും 24 മണിക്കൂറും ശരീരത്തില്‍ ഘടിപ്പിക്കേണ്ട ഇന്‍സുലിന്‍ പമ്പും പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കണമെന്ന നിലവിലുള്ള ഉത്തരവാണ് ഭേദഗതി ചെയ്തത്. ഇവ കുട്ടികള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന് ഉത്തരവിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."