മലിനജലം പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു
തലശ്ശേരി: തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. സ്ലാബ് പോലുമില്ലാത്ത ഓവുചാലിലേക്കാണ് മലിനജലം ഒഴുക്കുന്നത്. കുഴി കുഴിച്ച് അതിലേക്ക് ഒഴുക്കണമെന്ന നഗരസഭയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് പൊതുയിടത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്.
ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തിന്റെ പിറക്‌വശത്താണ് ഇത്തരത്തില്‍ മലിന പ്രയാസം പ്രദേശവാസികള്‍ അനുഭവിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ പരിസരപ്രദേശത്ത് താമസിക്കുന്നുണ്ട്. ഒഴുകി വരുന്ന ജലം ഓവുചാലില്‍ കെട്ടി നിന്ന് ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. കാലവര്‍ഷമായാല്‍ മലിന പ്രശ്‌നം ഇരട്ടിക്കുമെന്ന് പരിസരവാസികള്‍ പറയുന്നത്.
തൊട്ടടുത്തായുള്ള ലേഡീസ് ഹോസ്റ്റലിലെ മലിനജലവും ഇവിടേക്ക് ഒഴുകി വരുന്നുണ്ട്. വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കൊതുക്ശല്യവും രൂക്ഷമാണ്. ദുര്‍ഗന്ധം സഹിച്ചുവേണം ഇതുവഴി ആളുകള്‍ക്ക് കടന്നു പോകാന്‍. ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ കല്യാണം ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഇവിടെ നടക്കുന്നത്. ഇത്രയും ആളുകളുടെ മലിന ജലമാണ് ഓവുചാലിലേക്ക് ഒഴുക്കുന്നത്. ഓവുചാല്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നില്ലെന്നും ആക്ഷേപം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."