മധുരം വമരിളമ്പി പഴ വിപണി സജീവം
കാസര്‍കോട്: പുണ്യമാസത്തിന് വിദേശമധുരവുമായി കാസര്‍കോട്ടെ പഴ വിപണി സജീവം. പെരുന്നാളിന്റെ ഉത്സവഛായയില്‍ നഗരത്തിന്റെ പഴക്കടകളെല്ലാം വിദേശ ഇനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. നാടന്‍ പഴങ്ങളേക്കാള്‍ വിദേശ ഇനങ്ങള്‍ക്കാണു റമദാന്‍ വിപണിയില്‍ മേല്‍ക്കൈ. നോമ്പു തുറയിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമായ ഉണക്കപ്പഴങ്ങളും ധാരാളമായി വില്‍പനക്കെത്തിയിട്ടുണ്ട്.
നാടന്‍ വത്തക്കയ്ക്ക് 25 രൂപ, മലേഷ്യന്‍, ഇറാന്‍ ഇനങ്ങള്‍ക്ക് 35 എന്നിങ്ങനെയാണ് വില. ആപ്പിളില്‍ കശ്മിരി, ഡല്‍ഹി, മിസിരി ഇനങ്ങള്‍ക്കൊപ്പം തന്നെ ഫ്യുജി, ബെല്‍ജിയം, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ളവയും ധാരാളമായുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള നാരങ്ങയും വിപണിയിലുണ്ട്. ഇറാന്‍, ഇറാഖ്, ടുണീഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ ഇനങ്ങള്‍ക്ക് 90 മുതല്‍ 5000 വരെയാണ് വില. ഇത്തവണ റമദാാന്‍ ജൂണ്‍മാസത്തിലെത്തിയത് പഴവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. സീസണ്‍ അല്ലാത്തതിനാല്‍ ഭൂരിഭാഗം പഴങ്ങളും കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു വ്യാപാരികള്‍ പറയുന്നു. വയനാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് വാഴപ്പഴം ധാരാളമെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."