HOME
DETAILS

വൈക്കം താലൂക്ക് ആശുപത്രിയില്‍ ലാബും എക്‌സറേയും പ്രവര്‍ത്തനമാരംഭിച്ചു

  
backup
March 07 2017 | 20:03 PM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0-2


വൈക്കം: താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയും എക്‌സ്‌റേ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു.
മുന്‍കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ എം.പി ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി 2014ല്‍ ഉദ്ഘാടനം ചെയ്തത്. തീരദേശ പരിപാലനനിയമം മൂലം അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതും പ്രവര്‍ത്തനം ആരംഭിക്കാനും സാധിച്ചത്. ഇതോടൊപ്പമുള്ള ആധുനിക ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിനും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.
എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും 89 ലക്ഷം രൂപയും ഓപ്പറേഷന്‍ തീയറ്റര്‍ ഉപകരണങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. തീയറ്ററിന്റെയും ജനറേറ്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി.സത്യന്‍, ആര്‍.സന്തോഷ്, കിഷോര്‍കുമാര്‍, സുമ കുസുമന്‍, ബിജിനി, സംഗീത, ഷിബി സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ആര്‍.എം.ഒ ഡോ. പി.വിനോദ്, മാധവന്‍കുട്ടി കറുകയില്‍, വി.മോഹനന്‍, എം.കെ.രവീന്ദ്രന്‍, ബി.ശശിധരന്‍, രാമദാസ്, എം.സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago