77-മത് നാഷണല്‍ സാംപ്ള്‍ സര്‍വെ തുടങ്ങി: ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കി സഹകരിക്കണം
പാലക്കാട്: സാമൂഹിക പുരോഗതിക്കുള്ള വിവിധ പദ്ധതികളുടെ ആസൂത്രണത്തിനായി 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന 77-മത് നാഷണല്‍ സാമ്പില്‍ സര്‍വെയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും കൈവശഭൂമി, കന്നുകാലി സമ്പത്ത്, കടബാധ്യത, നിക്ഷേപം സംബന്ധിച്ച സാമ്പത്തിക-സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് കണക്കുകള്‍ ശേഖരിക്കുന്നത്.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും 18 വാര്‍ഡുകളും നഗരപ്രദേശങ്ങളില്‍ നിന്നും ആറ് യു.എസ്.എഫ് ബ്ലോക്ക് പ്രദേശങ്ങളുമാണ് സര്‍വെയ്ക്കായി തിരഞ്ഞെടുത്തത്. വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പാര്‍പ്പിടങ്ങളുടെയും നിവാസികളുടെയും പട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക.
സര്‍ക്കാരിനും സര്‍ക്കാരിതേര സ്ഥാപനങ്ങള്‍ക്കും ആസൂത്രണത്തിനും നയരൂപീകരണത്തിനും പദ്ധതി നടത്തിപ്പിനും സംസ്ഥാന വരുമാന നിര്‍ണയത്തിനുമാണ് വിവരങ്ങള്‍ ഉപയോഗിക്കുക. ഉന്നതവിദ്യാഭ്യാസ യോഗ്യതയും പരിശീലനവും നേടിയ സാമ്പത്തിക-സ്ഥിതി വിവരക്കണക്കിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുക. ഈ സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. വിവരശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ സമീപിക്കുമ്പോള്‍ കൃത്യവും പൂര്‍ണമായുള്ള വിവരങ്ങള്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."