രോഗബാധിതര്‍ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ചു
കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. അവരെ ബന്ധപ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്. ഇവരുടെ വിരങ്ങള്‍ ശേഖരിച്ച ശേഷം അതാത് ജില്ലകളിലെ ആരോഗ്യവിഭാഗത്തിന് അത് കൈമാറും. ഒപ്പം സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലും വിവരമറിയിക്കും. കൂടാതെ ഇവരെരെല്ലാം സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ആ വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും പരിശോധനക്ക് വിധേയരാക്കും. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കും.
കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടക്കാര് വന്ന ദിവസമായ ഫെബ്രുവരി 29ന് എര്‍പോര്‍ട്ടില്‍ എത്തിയിരുന്നവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ ടീമുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയരാകണം. അന്നേദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന നടക്കുകയാണ്. അവര്‍ എയര്‍പോര്‍ട്ടില്‍ ചിലവിട്ട സ്ഥലങ്ങളും ബന്ധപ്പെട്ട ആളുകളുടേയും വിവരങ്ങള്‍ ശേഖരിക്കാനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."