ടി.പി നാണി ഹാജിയുടെ വിയോഗം: നഷ്ടമായത് അശരണരുടെ അത്താണി
കരുളായി: ടി.പി നാണിഹാജിയെന്ന തെക്കുംപുറത്ത് മുഹമ്മദിന്റെ വിയോഗത്താല്‍ നഷ്ടമായത് അശരണരുടെ അത്താണി. നാല് പതിറ്റാണ്ട@ിലേറെ കരുളായിയുടെ സാമൂഹ്യ മേഖലയില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാ@ണ്ടിലേറെ കരുളായി മഹല്ലിന്റെയും കരുളായി യതീംഖാനയുടെയും ഭാരവാഹിയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ടന്റായും പ്രവര്‍ത്തിച്ചു. അധികാരത്തില്‍ നിന്നു എന്നും മാറിനിന്നയാളാണ് നാണിഹാജി. പിലാക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം യതീംഖാനയെന്ന പേരില്‍ സ്ഥാപനം തുടങ്ങുകയും പിന്നീട് ഇന്നത്തെ കരുളായി യതീംഖാനയാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.
വിയോഗം വരെ യതീംഖാനയുടെ വര്‍ക്കിങ് പ്രസിഡന്റായി നാണിഹാജി തന്നെയാണ് അമരത്ത് നിന്നിരുന്നത്. നാല്‍പതോളം യതീം വിദ്യാര്‍ഥികളുടെ ആശ്രമായിരുന്നു അദ്ദേഹം. ദീര്‍ഘകാലം കരുളായി മഹല്ല് പ്രസിഡണ്ടാന്റും ട്രഷററുമായി മഹല്ലിനെ നയിച്ചു. സമസ്തയുടേയും എസ്.വൈ.എസിന്റെയുമെല്ലാം കരുളായിയിലെ ജീവനാഡിയായി മുന്നില്‍ നിന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരടക്കമുള്ള പാണക്കാട് കുടുംബവുമായും സമസ്ത നേതാകളുമായും അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. കരുളായി ഓര്‍ഫനേജ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍, പിലാക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു@ണ്ട്. പ്രായത്തെ മറന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയായിരുന്നു. നാണിഹാജിയുടെ ജനാസ നിരവധിയാളുകളുടെ സാന്നിധ്യത്താല്‍ കരുളായി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
നിലമ്പൂര്‍: ഒരു പുരുഷായുസ് മുഴുവന്‍ മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച നിസ്വാര്‍ഥ സേവകനായിരുന്നു അന്തരിച്ച ടി.പി നാണിഹാജിയെന്ന് എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. കരുളായി മഹല്ലിന്റെ പുരോഗതിയിലും യതീംഖാനയുടെ ശില്‍പികളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. ജന. സെക്രട്ടറി സലീം എടക്കര, എ.പി യഅ്കൂബ് ഫൈസി, ചെമ്മല നാണിഹാജി, കെ.കെ അമാനുള്ള ദാരിമി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, എം.എ സിദ്ദീഖ് മാസ്റ്റര്‍, ഹംസ ഫൈസി രാമംകുത്ത്, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."