HOME
DETAILS
MAL
തൃപ്രങ്ങോട് പഞ്ചായത്തിലെ ഗ്രാമസഭകള്‍ പ്രഹസനമെന്ന് ആരോപണം
backup
March 07 2017 | 21:03 PM
തിരൂര്‍: തൃപ്രങ്ങോട് പഞ്ചായത്തിലെ അര്‍ഹരായ പല കുടുംബങ്ങളും ബി.പി.എല്‍ പ്രയോറിറ്റി ലിസ്റ്റില്‍ നിന്ന് പുറത്തായത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണമെന്ന് ആരോപണം.
യഥാസമയം ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് അര്‍ഹരായവരെ പരഗണിക്കാനും അനര്‍ഹരെ ഒഴിവാക്കാനും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാത്തതിനാലാണ് പല നിര്‍ധന കുടുംബങ്ങള്‍ക്കും ആനുകൂല്യം നഷ്ടമായേക്കാവുന്ന സാഹചര്യമുണ്ടായതെന്നാണ് ആക്ഷേപം. സിവില്‍ സപ്ലൈസ് വകുപ്പ് പുറത്തിറക്കിയ ബി.പി.എല്‍ ലിസ്റ്റ് യാതൊരു വിധ പരിശോധനയോ കൂടിയാലോചനയോ ഇല്ലാതെ അതേപടി അംഗീകരിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വാര്‍ഡ് തലത്തില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാതെ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് ഗ്രാമസഭ വിളിച്ചുചേര്‍ക്കുന്നതാണ് അപാകത്തിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."