HOME
DETAILS
MAL
ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി അംബേദ്കര്‍ കോളനി
backup
March 07 2017 | 21:03 PM
എടപ്പാള്‍: ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി മറവഞ്ചേരി അംബേദ്കര്‍ കോളനി. വേനല്‍ കനത്തതോടെ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കോളനിയിലെ രണ്ടണ്ടു പൊതുകിണറുകളും വറ്റാനാരംഭിച്ചു. ഇതോടെ പ്രദേശത്തെ കോളനികളിലെ 35 കുടുംബങ്ങളും മിച്ചഭൂമിയിലെ 25 കുടുംബങ്ങളും ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. പ്രദേശത്ത് ശുദ്ധജലപദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഇതും നോക്കുകുത്തിയായി. കോളനിക്കു സമീപത്തു താമസിക്കുന്ന വ്യക്തിയുടെ പറമ്പില്‍നിന്ന് ഇടയ്ക്കു വെള്ളമെത്തിച്ചുനല്‍കുന്നത് മാത്രമാണ് ഇവര്‍ക്കുള്ള ഏക ആശ്രയം. എന്നാല്‍, ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തതിനാല്‍ പണം നല്‍കി വാഹനങ്ങളിലെത്തിക്കുന്ന വെള്ളത്തെ ആശ്രയിക്കേണ്ടണ്ട അവസ്ഥയാണ്. ജലക്ഷാമത്തിനു പരിഹാരം ആവശ്യപ്പെട്ട് സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."