HOME
DETAILS
MAL
ബഹ്റൈനിൽ രണ്ടു കോഫി ഷോപ്പുകള്‍ അധികൃതരെത്തി അടപ്പിച്ചു.
backup
March 09 2020 | 18:03 PM
മനാമ: ബഹ്റൈനിൽ കോവിഡ് 19 രോഗ ബാധയുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി രണ്ട് കോഫി ഷോപ്പുകൾ അധികൃതരെത്തി അടപ്പിച്ചു.
രോഗബാധിതരായ രണ്ടുപേര്‍ ഈ കോഫി ഷോപ്പ് സന്ദർശിച്ചു എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതരെത്തി ഷോപ്പ് അടപ്പിച്ചത്.
ഇതെ തുടര്‍ന്ന് രോഗബാധിതര്‍ സന്ദര്‍ശിച്ച കൂടുതൽ സ്ഥലങ്ങളും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക ടാസ്ക് ഫോഴ്സ് അംഗം ലഫ്.കേണൽ ഡോക്ടർ മനാഫ് അൽ ഖഹ്താനിയെ ഉദ്ധരിച്ച് പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ കോഫി ഷോപ്പ് സന്ദര്‍ശിച്ചവരെ നേരത്തെ അധികൃതര്‍ പരിശോധിച്ചിരുന്നതായും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നതായും ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇവരുള്‍പ്പെടെ നിയമ ലംഘകര്ക്കെല്ലാം 2018 ലെ 34ാമത് ഹെല്‍ത്ത് നിയമമനുസരിച്ച് 3 മാസത്തിൽ കുറയാത്ത തടവും 1,000 ദിനാറിൽ കുറയാത്ത പിഴയും നല്‍കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ ബഹ്റൈനിലെ കൊറോണ ബാധിതരുടെ എണ്ണം 87 ആയി കുറഞ്ഞു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേര് രോഗമുക്തരായതോടെയാണിത്.
രാജ്യത്ത് ഇതുവരെ 7830 പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് സംബന്ധമായ പരിശോധനാ വിവരങ്ങളെല്ലാം www.moh.gov.bh/COVID19 എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രാജ്യത്ത് ഇതുവരെ 7830 പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് സംബന്ധമായ പരിശോധനാ വിവരങ്ങളെല്ലാം www.moh.gov.bh/COVID19 എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."