ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ മോഡല്‍ സ്കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഹരിശ്രീ മോഡല്‍ സ്കൂള്‍' പദ്ധതിയില്‍ ആദ്യമായി പൂര്‍ത്തിയായ സ്കൂളായ മാരായമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. വിജയികള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.കെ സുധാകരന് നിര്‍വഹിച്ചു.
നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ജനാര്ദ്ദനന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വസന്ത, നെല്ലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാസുന്ദരന്, നെല്ലായ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എ. മൊയ്തീന്‍കുട്ടി, നെല്ലായ പഞ്ചായത്ത് അംഗം ജോതി, കുലുക്കല്ലൂര്‍ പഞ്ചായത്ത് അംഗം വി. രമണി സംസാരിച്ചു. ഹെഡ്മിസ്ട്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ വിശ്വനാഥന്, ഐ. ഷാജു എന്നിവര്‍ സംസാരിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് 13 സ്കൂളുകളാണ് 'ഹരിശ്രീ മോഡല്‍ സ്കൂളുകള്‍ ആക്കുന്നത്. ഇതില്‍ ആദ്യമായി പദ്ധതി പൂര്‍ത്തിയാക്കുന്നത് മാരായമംഗലം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. 75 ലക്ഷം രൂപ ചെലവിലാണ് മാരായമംഗലം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പദ്ധതി നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."