140ന്റെ നിറവില്‍ കുറ്റിച്ചിറ ഗവ.സ്‌കൂള്‍
കോഴിക്കോട്: കുറ്റിച്ചിറ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 140ാം വാര്‍ഷികാഘോഷത്തിനൊരുങ്ങുന്നു. സ്‌കൂളിന്റെ മഹത്തായ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടിയാണ് വാര്‍ഷികാഘോഷം ലക്ഷ്യമിടുന്നത്.
ഒരു വര്‍ഷം നീളുന്ന വാര്‍ഷികപരിപാടികളാണ് സ്‌കൂള്‍ അധികൃതര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
1876ല്‍ ഘാന്‍ബഹദൂര്‍ പി.എം മുത്തുകോയതങ്ങള്‍, കെ മുഹമ്മദ് ഹാജി എന്നിവരാണ് സ്‌കൂള്‍ സ്ഥാപിച്ചത്. എല്‍.പി സ്‌കൂളായി സ്ഥാപിതമായ സ്‌കൂള്‍ ഒരുപാട് പ്രഗത്ഭരെ സമ്മാനിച്ചിട്ടുണ്ട്.
കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറക്കുളത്തിന്റെയും മിശ്കാല്‍ പള്ളിയുടെയും സമീപത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി നൂറുശതമാനം വിജയമുള്ള സംസ്ഥാനത്തെ പ്രധാന സ്‌കൂളുകളില്‍ ഒന്നാണ് കുറ്റിച്ചിറ സ്‌കൂള്‍. കായിക മേഖലകളില്‍ മികച്ച വിജയം കൊയ്യുന്ന സ്‌കൂളിന് പക്ഷെ സ്വന്തമായി ഒരു കളിസ്ഥലമില്ല.
നഗരത്തിലെ മറ്റു കളിസ്ഥലങ്ങളാണ് ഇവിടുത്തെ കുട്ടികള്‍ കായിക പരിശീലനത്തിനായി ഉപയോഗിക്കുന്നത്. സ്‌കൂളിന്റെ തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സ്‌കൂളിന് സ്വന്തമായി ഒരു മൈതാനം എന്ന സ്വപ്‌നം സഫലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."