തീര്‍ഥാടനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി കെ.സി.ബി.സി
കൊച്ചി: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍, കണ്‍വന്‍ഷന്‍, തീര്‍ഥാടനമെന്നിവയ്‌ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെ.സി.ബി.സി.
ഇതുമായി ബന്ധപ്പെട്ട് കെ.സി.ബി.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പരസ്പരം ഭീതിയും പരിഭ്രമവും പരത്തുകയല്ല, ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ജാഗ്രത പാലിക്കുകയുമാണ് ആവശ്യമെന്ന് സര്‍ക്കുലര്‍ പറയുന്നു. രോഗം പടരാതിരിക്കുന്നതിന് ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധവയ്ക്കണം.
രോഗാണുക്കള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാകുന്നതിനും, കൂടുതല്‍ ആളുകളിലേക്കും രാജ്യങ്ങളിലേക്കും രോഗം പടരാതിരിക്കുന്നതിനും നമ്മുടെ യാത്രകളെയും പ്രവര്‍ത്തനശൈലികളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."