മലപ്പുറം ജില്ലാ സഹ.ബാങ്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രമേയം തയാറാക്കി കോടതിയെ അറിയിക്കണമെന്ന് ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്കു കോടതി നിര്‍ദേശം നല്‍കി.
ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താനുള്ള ജനുവരി ആറിലെ വിധി പുനഃപരിശോധിക്കാന്‍ ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടത്താനും രണ്ടാഴ്ചയ്ക്കകം പ്രമേയം തയാറാക്കി സഹകരണ ഇലക്ഷന്‍ കമ്മിഷണര്‍ക്കു സമര്‍പ്പിക്കാനുമായിരുന്നു ജനുവരി ആറിനു കോടതി ഉത്തരവിട്ടിരുന്നത്. ഈ വിധിയില്‍ നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ പുല്‍പറ്റ, കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്കുകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇടക്കാല ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്.
2017 ഏപ്രില്‍ മുതല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണുള്ളത്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. ഓര്‍ഡിന്‍സിലൂടെ സഹകരണ രജിസ്ട്രാര്‍ക്ക് ആര്‍.ബി.ഐ അനുമതിയോടെ നിര്‍ബന്ധപൂര്‍വം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് അധികാരവും നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സും കഴിഞ്ഞ ദിവസം ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹരജിയിലാണ് കോടതി ലയനടപടികള്‍ താല്‍കാലികമായി സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."