ഡീസല്‍ ക്ഷാമം; കെ.എസ്.ആര്.ടി.സി ട്രിപ്പുകള്‍ റദ്ദാക്കി
മാനന്തവാടി: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പുകള്‍ റദ്ദാക്കി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള ആറ് കോഴിക്കോട് ടൗണ്‍ റ്റു ടൗണ്‍ സര്‍വിസുകളും ഒരു രാജധാനിയും ചേര്യംകൊല്ലി, ഇരിട്ടി പഞ്ചാരക്കൊല്ലി സര്‍വിസുകളുമാണ് റദ്ദാക്കിയത്. ഏതാനും ദിവസങ്ങളായി ഇതേ കാരണത്താല്‍ ട്രിപ്പുകള്‍ കട്ടാവുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം ആയിരക്കണക്കിന് രൂപയാണ് കോര്പറേഷന് നഷ്ടം സംഭവിക്കുന്നത്. യഥാസമയം പണം അടയ്ക്കാത്തതിനാലാണ് ഡീസല്‍ നല്കാന് ഐ.ഒ.സി വിസ്സമ്മതിക്കുന്നത്. പണം അടച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഡീസല്‍ എത്തിച്ചു. പ്രതിദിനം രണ്ടായിരത്തോളം ലിറ്റര്‍ ഡീസലാണ് മാനന്തവാടി ഡിപ്പോയില്‍ ആവശ്യമുള്ളത്. ഡീസല്‍ ക്ഷാമം വരുത്തുന്ന അധികൃതരുടെ നിലപാടില്‍ ടി.ഡി.എഫ് മാനന്തവാടി യൂനിറ്റ് പ്രതിഷേധിച്ചു. കെ അന്‍വര്‍, കെ പ്രസാദ്, പി.വി പ്രിന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."