യുവതിയും രണ്ടു മക്കളും തീകൊളുത്തി മരിച്ച നിലയില്‍
ആലത്തൂര്‍: യുവതിയും രണ്ടു മക്കളും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍. മേലാര്‍കോട് ചേരാമംഗലം ആനക്കോട് അപ്പുക്കുട്ടന്റെ മകള്‍ ഉഷ (40), മക്കളായ അനുശ്രീ(14), അഭിജിത് (12) എന്നിവരാണ് മരിച്ചത്.
ഉഷയുടെ വീടായ ചേരാമംഗലം ആനിക്കോട്ടില്‍ ഇന്നലെ കാലത്ത് 11.30നാണ് സംഭവം. നെല്ലിയാമ്പതി മണലാരൂ എസ്റ്റേറ്റിലെ വെല്‍ഡിങ് തൊഴിലാളി രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ. 20 ദിവസത്തിലധികമായി ഉഷയും മക്കളും ആനക്കോട്ടിലെ വീട്ടിലെത്തിയിട്ട്. ഇവര്‍ പോത്തുണ്ടി നെല്ലിച്ചോടിനു സമീപം പുതിയ വീട് നിര്‍മിച്ച് താമസിക്കാനിരിക്കെയാണ് സംഭവമുണ്ടായത്.
ഉഷയുടെ അച്ഛന്‍ അപ്പുക്കുട്ടന്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിനായും അമ്മ സുശീല കൂലിപ്പണിക്കും പോയ സമയത്താണ് സംഭവം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പുക ഉയര്‍ന്നതോടെ സമീപവാസികള്‍ നോക്കിയപ്പോഴാണ് ഇവരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പൊലിസ് പറഞ്ഞു.
രണ്ടു മക്കളും ഒരു മുറിയിലും അമ്മ മുന്‍വശത്തെ മുറിയിലുമായാണ് മരിച്ചുകിടന്നത്. വീടിന്റെ വാതിലും വീട്ടിലുണ്ടായിരുന്ന അലമാരയും വസ്ത്രങ്ങളും കത്തിനശിച്ചു.
ചെറുപ്പത്തിലേ അനുശ്രീക്ക് വലതു കണ്ണിനു കാഴ്ചയില്ലായിരുന്നു. ഒരു മാസം മുമ്പ് അനുശ്രീക്ക് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് നെന്മാറ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് ഇവര്‍ ചേരാമംഗലത്തെ വീട്ടിലേക്കു വന്നത്. മക്കള്‍ ഇരുവരും തൃശൂര്‍ പാവറട്ടിയിലെ ഓര്‍ഫനേജില്‍ എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഈ വര്‍ഷം ഇരുവരും സ്‌കൂളില്‍ പോയിരുന്നില്ല.
മൃതദേഹങ്ങള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജയചന്ദ്രന്‍, ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം ദേവസ്യ, സി.ഐ ബോബിന്‍ മാത്യു, എസ്.ഐ എം.ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും സംഭവസ്ഥലം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."