സെമി മല്‍സരങ്ങള്‍ ഇന്നുമുതല്‍; നോവയും വയനാടും കളത്തില്‍
കല്‍പ്പറ്റ: വയനാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ സെമി ഇന്ന് നടക്കും. നോവ അരപ്പറ്റ, വയനാട് എഫ്.സി.കല്‍പ്പറ്റയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക.
രണ്ടാം പാദ മല്‍സരത്തില്‍ നാളെ സാസ്ക് സുഗന്ധഗിരിയും സ്പൈസസ് മുട്ടിലും തമ്മില്‍ ഏറ്റുമുട്ടും. മഹാത്മ എഫ്.സി പെരുന്തട്ടയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് നോവ സെമിയിലേക്ക് മുന്നേറിയത്.
ശക്തമായ മത്സരത്തില്‍ സഡന്‍ഡെത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് എ.വണ്‍ ചെമ്പോത്തറയെ മറികടന്നാണ് വയനാട് എഫ്.സി അവസാന നാലില്‍ ഇടം കണ്ടെത്തിയത്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്പൈസസ് മുട്ടില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫ്രണ്ട്ലൈന് ബത്തേരിയെ തകര്‍ത്ത് സെമിയിലെത്തിയപ്പോള്‍ ഡൈനാമോസ് അമ്പലവയലിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് പിന്തള്ളി സാസ്ക് സുഗന്ധഗിരിയും അവസാന നാലില്‍ ഇടം കണ്ടെത്തി. രാത്രി എട്ടിനാണ് മത്സരങ്ങള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."