വൈദ്യര്‍ അക്കാദമിയിലെ മാനവീയം വേദിക്ക് നാളെ ഒരുവയസ്
കൊണ്ടോട്ടി: മഹാകവിമോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ മുറ്റത്ത് കലകളുടെ ആഴ്ച പെരുമ്പറ മുഴങ്ങുന്ന മാനവീയം വേദിക്ക് നാളെ ഒരുവയസ്. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 125-ാം ചരമ വാര്‍ഷികത്തിലാണ് മാനവീയം വേദി ഒരുവര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്തത്. ആഴ്ചയിലെ എല്ലാ വെള്ളിയാഴ്ചയിലും പ്രദേശത്തെ കലാകാരന്മാര്‍ക്ക് ഒത്തുകൂടാനും വിവിധ കാലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുമാണ് അക്കാദമിയുടെ മുറ്റത്ത് മാനവീയം വേദി തുറന്നത്.
തിരുവനന്തപുരം വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വൈദ്യര്‍ അക്കാദമി കൊണ്ടോട്ടിയിലും മാനവീയം വേദി ഒരുക്കിയത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് വേദി ഉദ്ഘാടനം ചെയ്തത്. മാനവീയം വേദിയുടെ വാര്‍ഷികം അന്തരിച്ച ചലചിത്ര തിരക്കഥാകൃത്ത് ടി.എ ഷാഹിദിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. കൊണ്ടോട്ടി സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഷാഹിദ് സ്മൃതി നാളെ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും.
ടി.എ ഷാഹിദ് രചന നിര്‍വഹിച്ച താന്തോന്നി എന്ന ചല ചിത്രത്തിന്റെ സംവിധാകന്‍ ജോര്‍ജ്, മിമിക്രി താരവും നടനുമായ പ്രകാശ് പയ്യാനക്കല്‍ എന്നിവരും പങ്കെടുക്കും.ഷാഹിദ് ചിത്രങ്ങളിലെ പാട്ടുകളും ഷാഹിദിന്റെ ഇഷ്ടഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഗാനാര്‍ച്ചനയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."