ബിഹാറില്‍ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ച് മുന്‍ ജെ.ഡി.യു നേതാവിന്റെ മകള്‍
പട്‌ന: ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ ജെ.ഡി.യു നേതാവ് വിനോദ് ചൗധരിയുടെ മകള്‍ പുഷ്പം പ്രിയ ചൗധരിയാണ് സ്വയം ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് ബിഹാറില്‍ പുറത്തിറങ്ങിയ മിക്ക ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലും ഫുള്‍ പേജ് പരസ്യം നല്‍കിയാണ് ലണ്ടനില്‍ താമസിക്കുന്ന പ്രിയയുടെ പ്രഖ്യാപനം. പ്രഖ്യാപനങ്ങള്‍ക്കൊപ്പം മോഹന വാഗ്ദാനങ്ങളുമുണ്ട്.
2020ല്‍ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍ 2025ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതാകും. 2030 ആകുമ്പോഴേക്കും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ബിഹാറിനെ മാറ്റിയെടുക്കുമെന്നാണ് പ്രിയയുടെ പ്രഖ്യാപനങ്ങളിലൊന്ന്. നിലവിലെ രാഷ്ട്രീയത്തോട് വിടപറയാന്‍ ബിഹാര്‍ ജനതയോട് പറഞ്ഞ പ്രിയ, മാറ്റത്തിനായി തനിക്ക് പിന്നില്‍ അണിനിരക്കാനും ആവശ്യപ്പെടുന്നുണ്ട്.
പ്രിയ അത്ര മോശക്കാരിയൊന്നുമല്ല. ലണ്ടനിലെ സസെക്‌സ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് മാസ്റ്റേഴ്‌സ് ഇന്‍ ഡെവലപ്‌മെന്റ് സ്റ്റഡീസും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."