HOME
DETAILS

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

  
Abishek
September 21 2024 | 13:09 PM

PV Anwar Hits Back at CMs Criticism Defends Stance on Police Corruption

മലപ്പുറം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ ഉപദേശകര്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനപരിശോധിക്കണമെന്നും അന്‍വര്‍ പറഞ്ഞു. ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടു തന്നെയാണ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടത് എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതതാണ്. തന്റെ പോരാട്ടം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിട്ടുള്ള പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണന്നും, അത് തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഇതുകൊണ്ട് മനോവീര്യം തകരുന്നവര്‍ പൊലിസിലെ 4-5 ശതമാനം വരുന്ന ക്രിമിനലുകളാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അന്‍വര്‍ വ്യക്തമാക്കി. പി.ശശി സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

പൊലീസ് സൂപ്രണ്ട് എംഎല്‍എയുടെ കാല് പിടിച്ച് കരയുന്നതാണ് താന്‍ പുറത്തുവിട്ട ഓഡിയോ സന്ദേശം. മരം മുറി കേസില്‍ അന്വേഷണം നടന്നോട്ടെ എന്ന് താന്‍ എസ്.പി യോട് പറഞ്ഞതാണ്, എന്നാല്‍ അദ്ദേഹം പിന്നെയും കാലുപിടിത്തം തുടര്‍ന്നു കള്ളത്തരം ചെയ്തിട്ടില്ലെങ്കില്‍ എസ്.പി എന്തിനാണ് കാലുപിടിച്ചത്? ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? ആ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് ഇത് സമൂഹത്തെ ബോധ്യപെടുത്താനാണെന്നും അന്‍വര്‍ പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. ആ കേസില്‍ അന്വേഷണം നടക്കണം. പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. സ്വര്‍ണ്ണം പിടികൂടുന്നത് എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വച്ചാണ്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം, എന്നാല്‍ പൊലിസ്  ഇത് ചെയ്യാതെ ആ സ്വര്‍ണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. കൊണ്ടോട്ടിയിലെ സ്വര്‍ണ്ണ പണിക്കാരനോട് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിക്ക് കാര്യം വ്യക്തമാകുമെന്നും അന്‍വര്‍ പറഞ്ഞു. 

സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ലെന്നും, ക്രമസമാധാന ചുമതലയില്‍ എഡിജിപി തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. CRPC102 പ്രകാരമാണ് പൊലിസ് ഈ സ്വര്‍ണ്ണ കള്ളകടത്ത് കേസുകള്‍ മുഴുവന്‍ എടുത്തിട്ടുള്ളത്. സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ വെട്ടിക്കുന്നത് നികുതിയാണെന്നും, അല്ലാതെ ഇത് കളവ് മുതലല്ലെന്നും, കസ്റ്റംസിന്റെ പണി എന്തിനാണ് പൊലിസ് എടുക്കുന്നതെന്നും, ഇവിടെയാണ് പൊലിസിന്റെ കള്ളത്തരമെന്നും അന്‍വര്‍ പറയുന്നു. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചതെന്നും, സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ മാത്രം അഭിപ്രായമാണെന്നും, ആ അഭിപ്രായം തനിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. ഷാജന്‍ സ്‌കറിയയില്‍ നിന്ന് കെകൂലി വാങ്ങി ജാമ്യം വാങ്ങി നല്‍കിയത് പി ശശിയും എഡിജിപിയുമാണ്. താന്‍ പഴയ കോണ്‍ഗ്രസ്സ്‌കാരന്‍ തന്നെയാണെന്നും, ഇ.എം.എസ് പഴയ കോണ്‍ഗ്രസുകാരനല്ലേ എന്നും അന്‍വര്‍ ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞത് എഡിജിപി, മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എം ആര്‍ അജിത് കുമാറിന്റെ പ്രസ്താവന. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ ഇല്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും, പാര്‍ട്ടിക്ക് വേണ്ടെന്ന് തോന്നുന്നത് വരെ താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും അന്‍വര്‍ വ്യക്തമാക്കി.

 PV Anwar, MLA, has responded to the Chief Minister's criticism, reiterating his stance against corruption within the police force. Anwar emphasized that his actions are not exemplary, but necessary to combat corruption ¹ ². He vowed to continue his fight against corrupt elements, underscoring the need for accountability and transparency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  a day ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  a day ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  a day ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  a day ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  a day ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  a day ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  a day ago