HOME
DETAILS

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

  
Ajay
September 21 2024 | 15:09 PM

If you simply paint on the walls you will get work Saudi Arabia with new law

റിയാദ്: സഊദിയിൽ ഇനി വെറുതെ കാണുന്ന ചുമരിലോ ഭിത്തിയിലോ തൂണിലോ ഒന്നും പോയി കുത്തിവരക്കാൻ നിൽക്കണ്ട,അത് വെറുതെ പോകുന്ന വയ്യാവേലി എടുത്ത് കഴുത്തിലണിയുന്ന അവസ്ഥയാകും.കുത്തിവരക്കൽ നിങ്ങളുടെ സ്വന്തം വീടിന്റെയോ വാണിജ്യസ്ഥാപനങ്ങളുടെയോ ചുമരാണെങ്കിൽ പോലും നിങ്ങൾക്ക് പണി കിട്ടും. സ്ട്രീറ്റ് ആർട്ട് എന്ന പേരിൽ സഊദിയിൽ അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന എഴുത്തുകുത്തുകൾക്കും വരകൾക്കും മൂക്കുകയറിടാനാണ് സഊദി മുനിസിപ്പൽ ഗ്രാമ ഭവനകാര്യ മന്ത്രാലയത്തിന്റെ ഈ നീക്കം. ഇതിനായി പരിഷ്കരിച്ച 14 വ്യവസ്ഥകളാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി മന്ത്രാലയം ഇപ്പോൾ കരടുനിയമമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഊദി സർക്കാർ, സ്വകാര്യ കെട്ടിടങ്ങളിൽ ചിത്രങ്ങൾ വരക്കാനോ എഴുത്തുകുത്തുകൾ നടത്താനോ പ്രവിശ്യാ സെക്രട്ടേറിയറ്റിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ലൈസൻസില്ലാതെ നടത്തുന്ന കലാവിഷ്കാരങ്ങൾക്ക് പിഴ ചുമത്തപ്പെടുന്നതാണ്. ഒപ്പം കലാകാരനെ കൊണ്ടുതന്നെ അവ മായ്പ്പിക്കുകയും ചെയ്യുന്നതാണ്. ലൈസൻസോടു കൂടി ചിത്രരചനയും മറ്റ് വരകളും നടത്തിയാൽ കെട്ടിടങ്ങൾക്കോ സർക്കാർ വസ്തുവകകൾക്കോ കേടുപാടുകൾ പറ്റിയാൽ അത് പരിഹരിക്കാനുള്ള മാർഗം അത് ചെയ്യുന്നവർ തന്നെ കണ്ടെത്തണം.

സർക്കാർ കെട്ടിടങ്ങളിലോ പൊതുസ്ഥലങ്ങളിലെ സ്വകാര്യ ബിൽഡിങ്ങുകളിലോ കലാവിഷ്കാരങ്ങൾ നടത്തുന്നത് സംബന്ധിച്ച അപേക്ഷകൾ പരിശോധിക്കുന്നതിനും തുടർനടപടികൾ കൈക്കൊള്ളുന്നതിനും പ്രവിശ്യാ സെക്രട്ടേറിയറ്റുകൾ സ്വന്തമായി സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതാണ്. പ്രത്യേക പരിപാടികളോ ഇവൻറുകളോ സംബന്ധിച്ച എഴുത്തുകുത്തുകളും മറ്റും മുൻകൂർ അനുമതിയോടെ താൽക്കാലികമായി നടത്തുന്നതിന് ഈ നിയമം ബാധകമാവില്ല. പരിപാടി കഴിയുന്നതോടെ അത് നീക്കം ചെയ്യാനുള്ള ബാധ്യത സംഘാടകർക്കാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അജ്ഞാത കലാകാരന്മാരുടെ സൃഷ്ടികൾ മായ്ക്കാനോ നീക്കംചെയ്യാനോ പ്രവിശ്യാ സെക്രട്ടേറിയറ്റിന് അധികാരം നൽകുന്ന വ്യവസ്ഥയും കരടുനിയമത്തിൽ മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. എന്നെങ്കിലുമൊരിക്കൽ ആ ‘അജ്ഞാതനെ’ തിരിച്ചറിയാനായാൽ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും കരടുനിയമത്തിൽ വ്യവസ്ഥചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  6 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  6 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  6 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  6 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  6 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  6 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  6 days ago