HOME
DETAILS

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

  
Web Desk
September 21, 2024 | 4:15 PM

Israeli attack on Lebanon Another Hezbollah commander was killed

ബെയ്‌റൂത്ത്:ലബനാനിന്റെ തലസ്ഥാന ന​ഗരിയായ ബെയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. നേരത്തെ ഒരു കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇബ്രാഹീം അഖീല്‍ ആണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ കൊല്ലപ്പെട്ടത്. അഹ്‍മദ് വഹ്ബിയാണ് കൊല്ലപ്പെട്ട രണ്ടാമന്‍. മൂന്നു കുട്ടികളും ഏഴു സ്ത്രീകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഈവര്‍ഷം ബെയ്‌റൂത്തിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 16 അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല അറിയിച്ചു.പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് ലബനാനില്‍ 39 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. ഈ ആക്രമണത്തില്‍ 3000 പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇസ്‌റാഈല്‍- ലബനാന്‍ അതിര്‍ത്തികളില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. വടക്കന്‍ ഇസ്‌റാഈലിലെ വ്യോമ മേഖലയിൽ സ്വകാര്യ വിമാനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞതായി ഇസ്‌റാഈല്‍ അറിയിച്ചു. ഹഡേര നോര്‍ത്ത് വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനങ്ങള്‍ സര്‍വിസ് നടത്തിയില്ല. അന്താരാഷ്ട്ര സര്‍വിസുകളെ ബാധിച്ചില്ലെന്നും ഇസ്‌റാഈല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Kerala
  •  2 days ago
No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  2 days ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  2 days ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  2 days ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  2 days ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago