HOME
DETAILS

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

  
Web Desk
September 21, 2024 | 10:47 AM

cpm-leader-vellanadu-sasi-arrested

തിരുവനന്തപുരം:  കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലിസാണ് അറസറ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് വൈകീട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. 

തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും കാണാം. അരുണിന്റെ ഭാര്യയും മാതാവുമായി വെള്ളനാട് ശശി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെയുള്ള ആക്രമണം. കുട്ടിയുടെ കയ്യില്‍നിന്നു മൊബൈല്‍ തട്ടി മാറ്റുന്നത് വീഡിയോയില്‍ കാണാം.കുട്ടി കരഞ്ഞതോടെ, സ്ത്രീകള്‍ രണ്ടുംപേരും ചേര്‍ന്ന് ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇവരെ ശശി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും മര്‍ദിക്കാന്‍ ഓങ്ങുന്നതും വീഡിയോയിലുണ്ട്. 'കൊച്ചിനെ അടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാല്‍ മതി'യെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

സംഭവത്തില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍, 2000 മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ എത്തിയ ശശി വെള്ളനാട് ഡിവിഷനില്‍നിന്നാണ് ജില്ലാപഞ്ചായത്ത് അംഗമായി ജയിച്ചത്. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  2 days ago
No Image

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

National
  •  2 days ago
No Image

'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി

Kerala
  •  2 days ago
No Image

വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 27കാരന് 51 വർഷം കഠിനതടവും പിഴയും

crime
  •  2 days ago
No Image

വൈറലാവാൻ റോഡിൽ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ; വാഹനം കണ്ടുകെട്ടി

uae
  •  2 days ago
No Image

ഇന്ത്യയിലെ 'മിനി ഇസ്‌റാഈല്‍': ഗസ്സയില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന അധിനിവേശ സൈനികര്‍ വിശ്രമിക്കാന്‍ വരുന്ന ഹിമാചലിലെ കസോള്‍

National
  •  2 days ago
No Image

വിസ്മയം തീർത്ത് വൈഭവ് സൂര്യവംശി: 95 പന്തിൽ 171 റൺസ്! അണ്ടർ 19 ഏഷ്യാ കപ്പിൽ റെക്കോർഡ് പ്രകടനം; മലയാളി താരം ആരോൺ ജോർജിന് അർധ സെഞ്ചുറി

Cricket
  •  2 days ago
No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  2 days ago