നഗരസഭയുടെ കൃഷി നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും: വി.വി രമേശന്‍
കാഞ്ഞങ്ങാട്: കാരാട്ട് വയലില്‍ നഗരസഭ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ ഇറക്കിയ കൃഷി നശിപ്പിച്ചതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാരാട്ട് വയലിലെ 30ഏക്കര്‍ സ്ഥലത്ത് കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നു.
എന്നാല്‍ രാത്രിയുടെ മറവില്‍ ചില സാമൂഹ്യദ്രോഹികള്‍ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രോപകരണങ്ങള്‍ക്ക് കേടുവരുത്തുകയും വിത്തിട്ട വയലിലേക്ക് കനാലില്‍നിന്നു വെള്ളം ഒഴുക്കിവിട്ട് കൃഷി നശിപ്പിക്കുകയുമായിരുന്നു. തരിശുരഹിത വയലുകള്‍ എന്ന സര്‍ക്കാറിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകരുടെ സഹകരണത്തോടെ കര്‍മസേന കൃഷിയിറക്കിയത്.
വെള്ളം ഒഴുക്കിവിട്ടതുവഴി രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ചെയര്‍മാന്‍ ആരോപിച്ചു.
നശിപ്പിച്ച കൃഷിക്ക് പകരമായി അടുത്ത ദിവസം തന്നെ വീണ്ടും വിത്തിറക്കി കൃഷി പുനരാരംഭിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഒരു മാസം മുമ്പ് ഒരു സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന കൃഷിയിടം ഇതു പോലെ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."