HOME
DETAILS
MAL
കൊവിഡ് 19 : സഊദിയിൽ അഞ്ചു പേർക്ക് കൂടി കണ്ടെത്തി, ബാധിതരുടെ എണ്ണം 20 ആയി ഉയർന്നു
backup
March 10 2020 | 06:03 AM
റിയാദ്: സഊദിയിൽ കൊവിഡ് 19 കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു. പുതുതായി അഞ്ചു പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സഊദിയിൽ വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയർന്നു. പുതുതായി വൈറസ് ബാധ കണ്ടെത്തിയവരിൽ മൂന്ന് പേർ ഇറാനിൽ നിന്നെത്തിയവരാണ്. ഒരാൾ ഹൃദയ സംബന്ധമായ പ്രശ്നം ഉള്ളയാൾ പരിശോധനക്കെത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഈജിപ്തിൽ നിന്നെത്തിയ ഈജിപ്ത് പൗരനനാണ് അഞ്ചാമൻ. മക്ക പ്രവിശ്യയിലാണ് ഇയാൾ ഐസൊലേഷനിൽ കഴിയുന്നത്. കഴിഞ്ഞയാഴ്ചകളില്‍ ഇറാനില്‍ നിന്നു മടങ്ങിയെത്തിയ 420 പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വീടുകളിലും ആശുപത്രികളിലുമായി കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 600 പേരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അധികൃതർ സ്വീകരിക്കുന്നത്. സഊദി മതകാര്യവകുപ്പും ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചു. ബാങ്കിനും ഇഖാമത്തിനും ഇടയിൽ പത്തുമിനിറ്റിലധികം ഇടവേള പാടില്ലെന്ന് മതകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജുമുഅ ഖുതുബ പതിനഞ്ച് മിനിറ്റിലധികം നീളരുതെന്നും പള്ളികളിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുവരരുതെന്നും നിർദ്ദേശിച്ചു.
നോമ്പിനും അല്ലാത്ത സമയത്തും ഇഫ്താർ സംഘടിപ്പിക്കുകയോ ഇഅ്തികാഫ് ഇരിക്കുകയോ ചെയ്തത്. പള്ളിക്കകത്ത്‌നിന്ന് വെള്ളം കുടിച്ച ശേഷം കപ്പുകൾ ഒഴിവാക്കാനും ഉത്തരവിലുണ്ട്. കൂടാതെ, രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിക്കുകയും പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. 15 രാജ്യങ്ങളിലുള്ളവർക്ക് സഊദിയിലേക്ക് പ്രവേശനവും തിരിച്ചു പോക്കും തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."