പരിരക്ഷ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും ന്യൂ സഫാ മക്ക പോളിക്ലിനിക്കും സംയുക്തമായി അന്താരാഷ്ട്ര വൃക്ക ദിനത്തോടനുബന്ധിച്ചു 2020 ഫെബ്രുവരി 28 മുതൽ മാർച്ച് 12 വരെ നടത്തുന്ന പരിരക്ഷ ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി 'വൃക്ക രോഗങ്ങൾ പ്രവാസി ജാഗ്രത' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ച പരിപാടി റിയാദ് ഇനിഷ്യേറ്റീവ് ഫോർ സബ്സ്റ്റൻസ് അബ്യുസ് പ്രതിനിധി ഡോ: അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഷാഫി മാസ്‌റ്റർ കരുവാരകുണ്ട് മോഡറേറ്ററായിരുന്നു.
പ്രവാസികളിൽ വർദ്ധിച്ചു വരുന്ന വൃക്ക രോഗങ്ങളിൽ സംഗമം ആശങ്ക രേഖപ്പെടുത്തി. വൃക്ക രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി നടപ്പിലാക്കാവുന്ന വിവിധ പദ്ധതികൾ യോഗം ചർച്ച ചെയ്തു വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി (ഗ്രേസ്), സത്താർ താമരത്ത് (കെ.എം.സി.സി), അലവിക്കുട്ടി ഒളവട്ടൂർ (സമസ്‌ത ഇസ്‌ലാമിക് സെന്റർ), അബ്ദുള്ള വല്ലാഞ്ചിറ (ഓഐസിസി), അബ്ദുൽ ലത്തീഫ് (തനിമ), അഡ്വ: അബ്ദുൽ ജലീൽ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), അഡ്വ: ഹബീബ് റഹ്‌മാൻ (ആർഐസിസി), ലത്തീഫ് തെച്ചി (പ്ലീസ് ഇന്ത്യ), മുഹമ്മദ് പൊന്മള (റിമാൽ), ഫൈസൽ പാനൂർ (എംഇഎസ്), ഉസ്മാനാലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷക്കീൽ തീരൂർക്കാട് (റിഫ), അശ്വതി (അംഗന), ജാഫർ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ചെട്ടിപ്പടി, അഡ്വ: അനീർ ബാബു (നൂ സഫ മക്ക), സുഹൈബ് പനങ്ങാങ്ങ ര, അഷ്‌റഫ് മോയൻ, ബഷീർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി സ്വാഗതവും, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ നന്ദിയും പറഞ്ഞു. ഇഖ്ബാൽ തിരൂർ, റിയാസ് തീരൂർകാട്, ഷൗക്കത്ത് കടമ്പോട്ട്, മുനീർ വാഴക്കാട്, യൂനുസ് ഇരുമ്പുഴി, ഷാഫി ചിറ്റത്തുപാറ, റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, സനോജ് കുരിക്കൾ, ഇസ്ഹാഖ് താനൂർ, സലീം കൊണ്ടോട്ടി, ഫൈസൽ തോട്ടത്തിൽ, യൂനുസ് നാണത്ത് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."