വനിതാരത്നം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമാണെന്ന തിരിച്ചറിവോടെയായിരിക്കണം സ്ത്രീ വിമോചനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര വനിതാ ദിനാചരണവും വനിതാരത്ന പുരസ്കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക രംഗത്ത് നല്കിയ സംഭാവനയ്ക്ക് സൊലെസ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഷീബ അമീര്‍ (അക്കാമ്മ ചെറിയാന് അവാര്‍ഡ്), മോഹിനിയാട്ടത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നര്‍ത്തകി കെ.എസ് ക്ഷേമാവതി (മൃണാളിനി സാരാഭായ് അവാര്‍ഡ്), നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രശസ്തയായ കെ.ആര് മീര (കമലാസുരയ്യാ അവാര്‍ഡ്), വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്കിയ ഡോ.സൈറു ഫിലിപ്പ് (മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്), ഫോറന്‍സിക് രംഗത്ത് മികച്ച സേവനം നല്കിയ ഡോ. ഷേര്‍ളി വാസു(ജസ്റ്റിസ് ഫാത്തിമാ ബീവി അവാര്‍ഡ്), മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലീലാമേനോന്(ആനി തയ്യില്‍ അവാര്‍ഡ്), സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപകയുമായ എം പത്മിനി (ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്) എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതാരത്നം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.
വി.എസ് ശിവകുമാര്‍ എം.എല്‍.എ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി അനുപമ, നാഷനല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കുടുംബശ്രീ എക്സി.
ഡയറക്ടര്‍ എസ് ഹരികിഷോര്‍, സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ കെ.സി റോസക്കുട്ടി, സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."