HOME
DETAILS

കൊട്ടിയൂര്‍ പീഡനം; കന്യാസ്ത്രീകളടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹരജി 14നു പരിഗണിക്കും

  
backup
March 08 2017 | 18:03 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be-2

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് അറസ്റ്റു ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രസ്തുരാജ് ആശുപത്രിയിലെ രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി 14നു പരിഗണിക്കും.
കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലിസിന്റെ ഹരജിയില്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതിയില്‍ വാദം തുടങ്ങി.
ഹരജി ജഡ്ജി ശ്രീകലാ സുരേഷ് ഇന്നു വീണ്ടും പരിഗണിക്കും. ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹരജിയാണു കോടതി ഇന്നലെ പരിഗണിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാര്‍ നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷയുടെ കൂടെ സത്യവാങ്മൂലം നല്‍കിയില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ ജോണ്‍ സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതായും ഇതു കക്ഷിയെ സംബന്ധിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങുന്നതായതിനാല്‍ പ്രതിഭാഗത്തിന് ഇതു നല്‍കാതിരുന്നതാണെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ ഗവ. പ്ലീഡര്‍ ജോണ്‍സണ്‍ കോടതിയില്‍ ബോധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ നിന്നു പ്രതിയെ സ്വകാര്യബസിലാണ് കോടതിയില്‍ കൊണ്ടുവന്നത്. ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് കോടതിയില്‍ നിലയുറപ്പിച്ചിരുന്നു.

ഫാ. തോമസ് തേരകവും
സിസ്റ്റര്‍ ബെറ്റിയും
പ്രതികള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പ്രസവിച്ച സംഭവത്തില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി എന്നിവരെ കൂടി പ്രതിചേര്‍ത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘം ഇരുവരെയും പ്രതിചേര്‍ത്തത്. ഫാ. തോമസിനെ ഒന്‍പതാം പ്രതിയായും സിസ്റ്റര്‍ ബെറ്റി പത്താം പ്രതിയായുമാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇരുവരും ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നതിനാല്‍ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നേരിട്ടിരുന്നു. കഴിഞ്ഞദിവസം ഇരുവരെയും ഔദ്യോഗിക പദവികളില്‍ നിന്നു നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെ പൊലിസ് നിയമോപദേശം തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണു പൊലിസ് ഇരുവരെയും പ്രതിചേര്‍ത്തത്. മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും കേസ് വഴിതിരിച്ചുവിടുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.
ഇവരെ പ്രതികളാക്കിയുള്ള റിപ്പോര്‍ട്ട് പൊലിസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാനന്തവാടി മേഖലയില്‍ ഇന്നലെ റെയ്ഡ് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  10 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago