നടക്കാന്‍ കഴിയാത്തയാളെ കണ്ടക്ടറാക്കിയ നടപടി: കെ.എസ്.ആര്.ടി.സിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് നടക്കാന്‍ കഴിയാത്ത ജീവനക്കാരനോട് കണ്ടക്ടറായി ജോലിചെയ്യാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്.ടി.സിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. വിഷയത്തില്‍, കെ.എസ്.ആര്.ടി.സി മാനേജിങ് ഡയരക്ടര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് ഫെബ്രുവരി 25ന് പരിഗണിക്കും.
മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്കിയ പരാതിയിലാണ് നടപടി.
2013 ജൂണ്‍ ഒന്നിന് രാത്രി കിഴക്കേകോട്ടയില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഏണിക്കര വച്ചാണ് വെള്ളനാട് നീരാഴി ലൈന്‍ സൂര്യമനയില് എസ്. ഗോപകുമാറിന്റെ ബൈക്കില്‍ കാറിടിച്ചത്. അപകടത്തില്‍ വലതുകാല്പ്പൊട്ടി. 22 മാസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കണ്ടക്ടറായി ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ അതര്‍ ഡ്യൂട്ടി നല്‍കുകയായിരുന്നു.
എന്നാല്‍, പുതിയ മാനേജിങ് ഡയരക്ടര്‍ ചുമതലയേറ്റതോടെ ഗോപകുമാറിനെ കണ്ടക്ടടര് ജോലിയിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്കി. എംഡിയെ നേരില്‍ കണ്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ മെഡിക്കല്‍ അവധിയിലാണ് ഗോപകുമാര്‍.
ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തു വിറ്റാണ് ചികിത്സ നടത്തിയത്. സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല. വാടകവീട്ടിലാണ് താമസം. നിത്യചെലവിന് പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഗോപകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."