HOME
DETAILS

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സമഗ്ര നിര്‍ദേശങ്ങളുമായി തൃക്കാക്കര മണ്ഡലതല യോഗം

  
backup
June 18 2016 | 00:06 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b-3

കൊച്ചി: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും അവലോകന യോഗം തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. പി.ടി തോമസ്എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര അസംബ്ലി മണ്ഡലത്തില്‍ പെടുന്ന പ്രദേശങ്ങളിലെ പകര്‍ച്ച വ്യാധികളുടെ സ്ഥിതി വിവര കണക്കുകളും പ്രതിരോധ നടപടികളും യോഗം വിലയിരുത്തി. മേഖലയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ അടിയന്തിര പരിഹാരം ആവശ്യമുള്ള വിഷയങ്ങള്‍ ക്രോഡീകരിച്ചു സമര്‍പ്പിക്കാന്‍ ഡി.എം.ഒയെ എം.എല്‍.എ ചുമതലപ്പെടുത്തി.  തൃക്കാക്കരയിലെ കുടിവെള്ള സാമ്പിളുകളില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്ന ഗവണ്‍മെന്റ് അനലിറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജലസ്രോതസുകളില്‍ കലരുന്നതും ഫ്‌ളാറ്റുകളിലും മറ്റും അശാസ്ത്രീയമായി കുഴല്‍കിണറുകള്‍ സ്ഥാപിക്കുന്നതും ജലവിതരണ പൈപ്പുകളുടെ കാലപ്പഴക്കം മൂലം പൈപ്പുകള്‍ പൊട്ടുന്നതും കുടിവെള്ള സുരക്ഷിതത്തെ ബാധിക്കുന്നതായി യോഗം വിലയിരുത്തി. മേഖലയിലെ പല പ്രദേശങ്ങളിലും നാലു ദിവസത്തിലൊരിക്കല്‍ മാത്രമാണു പൈപ്പ് വെള്ളം ലഭിക്കുന്നത് എന്ന് ജനപ്രതിനിധികള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് എല്ലായിടങ്ങളിലും കൃത്യമായി വിതരണം ചെയ്യുവാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.
പട്ടിക ജാതി കോളനികളില്‍ ജലവിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആള്‍താമസമില്ലാത്ത പറമ്പുകളിലും കെട്ടിടങ്ങളിലും മാലിന്യ നിക്ഷേപം തടയാന്‍ ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനമായി.
വഴിവക്കുകളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദേശം നല്‍കി. നഗരസഭകളുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താത്തവര്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായാണോ അവ സംസ്‌ക്കരിക്കുന്നത് എന്ന് പരിശോധിക്കും.
ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്തുവാന്‍ നഗരസഭകളുടെയും ആരോഗ്യവകുപ്പുകളുടെയും നഗരസഭ ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത പരിശോധന നടത്തും. ഓരോ വാര്‍ഡിലെയും ആരോഗ്യ ശുചിത്വ സമിതികളുടെയും യോഗം ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പു വരുത്തണമെന്നും അതതു സ്ഥാപന മേധാവികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് എം.എല്‍. എ. നിര്‍ദേശിച്ചു.
നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മേരി കുര്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേര്‍സണ്‍ കെ.കെ. നീനു, കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. വി.കെ.മിനിമോള്‍, തൃക്കാക്കര ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശബ്‌ന മെഹര്‍അലി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.ടി.എല്‍ദോ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. പി. എം. സലിം, അഡീഷണല്‍ ഡി.എം.ഒ. ഡോ.ബാലഗംഗാധരന്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഹസീന മുഹമ്മദ്, റവന്യു, വാട്ടര്‍ അതോറിറ്റി, ആയുര്‍വേദ, ഹോമിയോ, തുടങ്ങിയ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര നഗരസഭയിലേയും കൊച്ചി  കോര്‍പ്പറേഷനിലേയും 36 കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പൊലിസ്, റവന്യൂ, പി.ഡബ്ല്യൂ.ഡി എന്നീ വകുപ്പകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കാതിരുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ യോഗം തീരുമാനിച്ചു. തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിനു ആനി ജോസ് നന്ദി പറഞ്ഞു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago