വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ ആയി പുതുക്കണം
തൊടുപുഴ: നഗരസഭയില്‍ നിന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും 2019-20 വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫെബ്രുവരി മാസത്തില്‍ പുതുക്കേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫെബ്രുവരിയില്‍ ലൈസന്‍സ് പുതുക്കാതിരുന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ലൈസന്‍സ് ഫീസിന് ആനുപാതികമായ ലേറ്റ് ഫീസ് ഈടാക്കുന്നതും,2019 ഏപ്രില്‍ മുതല്‍ നിശ്ചിത ഫൈന്‍ ഉണ്ടാകുന്നതുമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപേക്ഷകന്റെ പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, കെട്ടിട നികുതി അടച്ചരസീത്, തൊഴില്‍ നികുതി അടച്ച രസീത് എന്നിവ അനുബന്ധ രേഖകള്‍ ആയി ചേര്‍ത്ത് അപേക്ഷകന് സ്വന്തമായോ, അക്ഷയകേന്ദ്രം മുഖേനയോ ഓണ്‍ലൈന്‍ ആയിട്ട് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് എടുത്ത് അനുബന്ധമായി ചേര്‍ത്ത രേഖകളുടെ പകര്‍പ്പിനോടോപ്പം നഗരസഭയില്‍ ഹാജരാക്കേണ്ടതും, ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിച്ച് ഫീസ് നിശ്ചയിച്ച് കഴിയുമ്പോള്‍ ഫീസ് വിവരം മൊബൈലില്‍ മെസ്സേജ് ആയി അറിയിക്കുന്നതുമാണ്.
ഫീസ് നഗരസഭയില്‍ നേരിട്ടോ,ഓണ്‍ലൈന്‍ പേയ്‌മെന്റ് ആയിട്ടോ അടയ്ക്കാവുന്നതാണ്. ഫെബ്രുവരി മാസത്തില്‍ ഡി&ഒ ലൈസന്‍സ് പുതുക്കിയവര്‍ക്ക് ഏപ്രില്‍ ആദ്യവാരത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാവുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."