HOME
DETAILS

സംവരണ തത്വങ്ങള്‍ അട്ടിമറിച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: ടി.പി അഷ്‌റഫലി

  
backup
January 31, 2019 | 6:30 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1

തൊടുപുഴ: ഭരണഘടന ഭേദഗതിയിലൂടെ സംവരണ തത്വങ്ങളെ അട്ടിമറിച്ച് മുന്നോക്കക്കാര്‍ക്ക് സംവരണംഅനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും ഇതിന് ഒത്താശ ചെയ്തു കൊടുത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സംവരണ നയത്തിനെതിരേയും ഇത് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരേയും മുസ് ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം അനുവദിച്ച നടപടിയും കെ.എ.എസില്‍ സംവരണം വേണ്ടായെന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനവും പിന്നോക്ക ന്യൂപക്ഷങ്ങളോടുള്ള അവഗണനയാണ്.സാമ്പത്തീക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ പി.എസ്.സി, യു.പി.എസ്.സി നിയമനങ്ങളില്‍ മുന്നോക്കക്കാര്‍ക്ക് വീണ്ടും അവസരങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിലുടെ വലിയൊരു വിഭാഗം പിന്നോക്കം പോകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസിന്റെ അദ്ധ്യക്ഷതയില്‍ ജന. സെക്രട്ടറി സി.എം. അന്‍സാര്‍ സ്വാഗതം ആശംസിച്ചു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.  മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍, ജില്ലാ ഭാരവാഹികളായ പി.എസ്. അബ്ദുല്‍ ജബ്ബാര്‍, എം.എം. ബഷീര്‍, പി.എം. അബ്ബാസ്, സലീം കൈപ്പാടം, നിയോ. മണ്ഡലം ലീഗ് പ്രസിഡന്റ് പി.എന്‍,.സീതി, ജന.സെക്രട്ടറി കെ.എച്ച്.അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ പി.കെ. മൂസ, തൊടുപുഴ നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എം.എ കരീം, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ റസാഖ് വെട്ടിക്കാട്ട്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീര്‍ പ്രവാസി ലീഗ് ജില്ലാ ജന.സെക്രട്ടറി എ.എം. സമദ് എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  7 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  7 days ago