HOME
DETAILS

ഉദ്ഘാടനത്തിനൊരുങ്ങി ജില്ലയിലെ ആദ്യ ഹൈടെക് വാഹന ടെസ്റ്റിങ് ഗ്രൗണ്ട്

  
backup
January 31, 2019 | 6:40 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2

മൂവാറ്റുപുഴ: ജില്ലയിലെ ആദ്യ ഹൈടെക് വാഹന ടെസ്റ്റിങ്് ഗ്രൗണ്ട് ഫെബ്രുവരി 23ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം നടത്താനൊരുങ്ങിയിരുന്ന ടെസ്റ്റിങ് ഗ്രൗണ്ട് മദര്‍ ബോര്‍ഡിന്റെ തകരാര്‍ മൂലമാണ് ഉദ്ഘാടനം മാറ്റിവച്ചത്. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ടെസ്റ്റിങ്് ഗ്രൗണ്ട് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മദര്‍ ബോര്‍ഡ് തകരാറിലാകുകയായിരുന്നു. ജര്‍മനിയില്‍ നിന്ന് പുതിയ മദര്‍ ബോര്‍ഡെത്തിച്ച് ഇത് പ്രവര്‍ത്തനക്ഷമമാക്കിയശേഷമാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
2015ല്‍ ആണ് മൂവാറ്റുപുഴ ആരക്കുഴ പെരുമ്പല്ലൂരില്‍ ടെസ്റ്റിങ് ഗ്രൗണ്ടിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച ആധുനിക ടെസ്റ്റിങ് ഗ്രൗണ്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്ററാണ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുന്നത്.
ജലസേചനവകുപ്പാണ് പദ്ധതിക്ക് ഭൂമി നല്‍കിയത്. അപകട രഹിതമായ ഡ്രൈവിങ് സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കംംപ്യൂട്ടര്‍വത്കൃത ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്‌നസ് പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് ഇവിടെ പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനത്തിലാണ് നടത്തുന്നത്. കംംപ്യൂട്ടര്‍ ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പൂര്‍ണമായും കംംപ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും. പത്ത് വര്‍ഷം മുമ്പ് ആര്‍.ടി ഓഫിസ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതലാണ് എം.സി റോഡില്‍ വാഹന ടെസ്റ്റിങിന് തുടക്കമായത്. എം.സി റോഡില്‍ ടെസ്റ്റിംഗ് ആരംഭിച്ചതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റ് പല സ്ഥലങ്ങളിലുമായി വാഹന ടെസ്റ്റിങ് നടത്തിവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago