ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവ തട്ടിപ്പ് അന്വേഷിക്കുന്ന എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തെ പുന:സംഘടിപ്പിച്ചത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന്റെ ഭാഗമായി വരും. ലഖ്‌നൗ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ്(ഐ.ജി) എസ്.കിരണിനാണ് മൂന്നംഗ സംഘത്തിന്റെ ചുമതല. അയോധ്യ ഡി.ഐ.ജി സോമന്‍ വര്‍മ, അയോധ്യ എസ്.എസ്.പി ഡോ.ഗൗരവ് ഗ്രോവര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍.
പ്രാഥമിക അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലാണ് എസ്.ഐ.ടി പുന: സംഘടിപ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. ഈ മാസം ഏഴിന് അന്വേഷണ പുരോഗതി കോടതിയെ ധരിപ്പിക്കണം.
ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍, ഈ അന്വേഷണസംഘത്തിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുന:സംഘടിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."