HOME
DETAILS

ബി.സി.സി.ഐയും ക്രിക്കറ്റ് ആസ്‌ത്രേലിയയും കൊമ്പു കോര്‍ക്കുന്നു

  
backup
March 08, 2017 | 7:10 PM

%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിവാദ പെരുമാറ്റത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ആസ്‌ത്രേലിയയും കൊമ്പു കോര്‍ക്കുന്നു. രണ്ടാം ടെസ്റ്റിനിടെ പുറത്തായിട്ടും ഡി.ആര്‍.എസ് വേണമോയെന്ന് ഡ്രസിങ് റൂമിലേക്ക് നോക്കി ചോദിച്ച സ്മിത്തിന്റെ നടപടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ബി.സി.സി.ഐയെയും ചൊടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ കോഹ്‌ലിയും സ്മിത്തും തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു.
വിഷയത്തില്‍ കോഹ്‌ലിക്ക് ബി.സി.സി.ഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ സ്മിത്തിനെയും പിന്തുണച്ചു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്തിനെ ചതിയന്‍ എന്ന് വിളിച്ചിരുന്നു കോഹ്‌ലി. സ്മിത്തിനെതിരേ നടപടിയെടുക്കണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് ബി.സി.സി.ഐ. അതേസമയം ആ നിമിഷം മസ്തിഷകത്തിന്റെ പ്രവര്‍ത്തനം നിലച്ചു പോയതാണ് അത്തരമൊരു നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സ്മിത്ത് മത്സരശേഷം വ്യക്താക്കി. തുടര്‍ന്നുള്ള മത്സരങ്ങള്‍ മികച്ച രീതിയില്‍ കളിക്കാന്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ ശ്രമിക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു.
സ്മിത്തിന്റെ പ്രവര്‍ത്തിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു. സ്മിത്തിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും താനാണ് അദ്ദേഹത്തോട് അത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് ആസ്‌ത്രേലിയന്‍ ബാറ്റ്‌സമാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് പറഞ്ഞു. നിയമത്തിനെ പറ്റി എനിക്കുള്ള അജ്ഞതയാണ് അത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
ടീം കോച്ച് ഡാരന്‍ ലേമനും സ്മിത്തിനെ പിന്തുണച്ചിട്ടുണ്ട്. വ്യക്തിപരമായ കോഹ്‌ലിയുടെ ആരോപണങ്ങള്‍ മാത്രമാണിതെന്നും ലേമന്‍ പറഞ്ഞു. കോഹ്‌ലിയുടെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കാതിരുന്നതിന് ടീമംഗങ്ങളെ ലേമന്‍ അഭിനന്ദിച്ചു. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോ സ്മിത്തിന്റെ നടപടിയെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല. അദ്ദേഹത്തിന്റെ ക്ഷമാപണം മുഖവിലയ്‌ക്കെടുക്കണമെന്നും എന്നാല്‍ സ്വന്തം ചെയ്തികളില്‍ സ്മിത്തിന് അഭിമാനം ഉണ്ടാവാനിടയില്ലെന്നും വോ പറഞ്ഞു. അമ്പയര്‍മാര്‍ സ്മിത്തിന്റെ നീക്കങ്ങള്‍ വിലക്കിയതിലൂടെ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ടാവുമെന്നും സ്റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.
മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കാലങ്ങളായി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം മറ്റുള്ളവരെ വിഡ്ഡികളാക്കുകയാണ്. എന്നാല്‍ ഇനിയതിന് സാധ്യമല്ല. ഇത്തവണ അവര്‍ തെളിവോടെ പിടിക്കപ്പെട്ടിരിക്കുന്നുവെന്ന് താക്കൂര്‍ ട്വീറ്റ് ചെയ്തു. കാര്യങ്ങളറിയാത്ത ക്യാപ്റ്റനാണ് സ്മിത്ത്. അത്തരമൊരാള്‍ക്ക് എങ്ങനെ ടീമിനെ നയിക്കാനാവുമെന്ന് താക്കൂര്‍ ട്വീറ്റില്‍ ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  14 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  14 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  14 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  14 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  14 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  14 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  14 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  14 days ago