HOME
DETAILS

കൊറോണ വൈറസ് : റിയാദിൽ പ്രവാസി സംഘടനകൾ പൊതു പരിപാടികൾ മാറ്റിവെച്ചു

  
backup
March 11 2020 | 07:03 AM

46545646161316216549574912130-1561621654479

റിയാദ്: ലോകത്താകമാനം പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ സഊദി അറേബ്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് രാജ്യത്ത് താമസിക്കുന്ന പ്രവാസികളും സാമൂഹികമായ ബാധ്യത ഏറ്റെടുത്ത് രംഗത്തെത്തി. റിയാദിൽ സംഘടനാ പ്രവർത്തനങ്ങളും പൊതു പരിപാടികളും മാറ്റിവെച്ചു കൊണ്ടാണ്‌ ഇവർ കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നത്. വിവിധ സംഘടനകൾക്ക് കീഴിൽ സംഘടിപ്പിച്ചു വരുന്ന മദ്രസകൾ, ക്ലാസുകൾ, പരിശീലന പരിപാടികളുമെല്ലാം അടുത്ത രണ്ടാഴ്ച കാലത്തേക്ക് നിർത്തിവെക്കാനാണ്‌ തീരുമാനം.  അതോടൊപ്പം കൊറോണക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ വഴിയും നേരിട്ടും അംഗങ്ങൾക്കിടയിലും പൊതു സമൂഹത്തിനിടയിലും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മലയാളികൾ ഏറെയുള്ള സഊദി അറേബ്യയിൽ അതനുസരിച്ച് വിവിധ രംഗങ്ങളിലായി നിരവധി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളും പ്രാദേശിക, മഹല്ല് കൂട്ടായ്മകളുമടക്കം ഒട്ടേറെ സംഘടനകളാണ്‌ സാമുഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു വരുന്നത്. ഇവരുടെ നേതൃത്വത്തിൽ നിരവധി പൊതു പരിപാടികളാണ്‌ വാരാന്ത്യങ്ങളിൽ നടക്കാറുള്ളത്. എന്നാൽ ഈ പരിപാടികളെല്ലാം മാറ്റി വെക്കാനാണ്‌ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്. വിശിഷ്യാ വിസാ നിയമം ലളിതവൽക്കരിക്കുകയും കലാ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിയമ വിധേയമായി സ്വാതന്ത്ര്യമനുവദിക്കുകയും ചെയ്തതോടെ സഊദി അറേബ്യയിൽ മലയാളി കൂട്ടായ്മകളുടെ ചെറുതും വലുതുമായ നിരവധി പരിപാടികളാണ്‌ നടന്ന് വരുന്നത്. ഇപ്പോൾ നേരത്തെ നിശ്ചയിച്ച പരിപാടികൾ പലരും മാറ്റി വെക്കുകയും പുതിയ പരിപാടികൾ നടത്തുന്നത് നീട്ടി വെക്കുകയും ചെയ്തിരിക്കുകയാണ്‌.

സഊദി കെ.എം.സി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഘടകങ്ങളുടെയും പൊതു പരിപാടികൾ മാറ്റിവെക്കാൻ നിർദേശം നൽകിയതായി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള പറഞ്ഞു. ഇത് സംബന്ധമായ സഊദി ആരോഗ്യ മന്ത്രാലത്തിന്റെ നിർദേശങ്ങൾ പാലിക്കുകയും കൊറോണ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് അംഗങ്ങൾക്കിടയിൽ അവബോധം നടത്തുകയും ചെയ്യാനാണ്‌ കെ.എം.സി.സിയുടെ തീരുമാനം.  സഊദി ഇസ് ലാമിക് സെന്ററി (എസ്.ഐ.സി) ന്‌ കീഴിൽ നടത്തപ്പെടുന്ന പരിപാടികളെല്ലാം നിർത്തി വെക്കാൻ തീരുമാനിച്ചതായി എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ അറിയിച്ചു. രണ്ടാഴ്ച പൊതു പരിപാടികളും മദ്രസ പ്രവർത്തനങ്ങളും നിർത്തി വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.  റിയാദിലെ മുഖ്യധാരാ സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ കീഴ് ഘടകങ്ങളോട് പൊതുപരിപാടികൾ മാറ്റി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ അഷ് റഫ് വടക്കെവിള പറഞ്ഞു. നാട്ടിൽ നിന്നുള്ള കലാ കാരന്മാർ പങ്കെടുക്കുന്ന പരിപാടികളടക്കം അംഗ സംഘടനകൾ മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു.

റിയാദ് ഇസ് ലാഹി സെന്ററിന്‌ കീഴിൽ നടന്നു വരുന്ന വാരാന്ത്യ മദ്രസ, ഹിഫ് ള്‌ ക്ലാസുകൾ, ഈവനിംഗ് ക്ലാസുകൾ, ലേൺ ദി ഖുർആൻ പ്രചാരണ പരിപാടികളടക്കം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി മദ്രസ പ്രിൻസിപ്പൽ സഅദ് സലാഹി അറിയിച്ചു. അഞ്ചു ഏഴ് ക്ലാസ്സുകളുടെ പൊതു പരീക്ഷ കെഎൻഎം വിദ്യാഭ്യാസ ബോർഡിൻറെ നിർദേശങ്ങൾ അനുസരിച്ചു പിന്നീട് അറിയിക്കും.  റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്കയും ഈ നിർദേശം നൽകിയതായി ചെയർമാൻ സത്താർ കായംകുളം അറിയിച്ചു. റിയാദ് കെ.എം.സി.സിക്ക് കീഴിൽ നടക്കുന്ന പരിപാടികളെല്ലാം മാറ്റി വെച്ചതായി പ്രസിഡണ്ട് സി.പി.മുസ്തഫയും സെക്രട്ടറി എം.മൊയ്തീൻ കോയയും അറിയിച്ചു. കീഴ് ഘടകങ്ങൾക്ക് ഇതിന്റെ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 12ന്‌ നിശ്ചയിച്ചിരുന്ന മുസ് ലീം ലീഗ് സ്ഥാപക ദിന പരിപാടി മാറ്റി വെച്ചു.

റിയാദ് ഓ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയും പൊതു പരിപാടികൾ മാറ്റി വെക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽ കിയതായി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ അറിയിച്ചു.  മാർച്ച് 19ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ സൗഹൃദ സന്ധ്യ പരിപാടി മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.  റിയാദ് കേളി കലാ സാംസ്കാരിക് വേദിക്ക് കീഴിൽ നടത്താൻ തീരുമാനിച്ച പരിപാടികൾ മാറ്റി വെച്ചതായി പ്രസിഡണ്ട് ഷമീർ കുന്നുമ്മൽ അറിയിച്ചു. മാർച്ച് 13ന്‌ നടത്തേണ്ടിയിരുന്ന റെഡ്സ്റ്റാർ ക്ലബിന്റെ ഫുട്ബോൾ ടൂർണ്ണമെന്റ്, നാടക കളരി എന്നിവയും മാറ്റി വെച്ചു. മറ്റു പരിപാടികളും മാറ്റി വെക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ഏപ്രീൽ 3ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന ഷിഫാ മലയാളി സമാജത്തിന്റെ കായികോത്സവം 2020 വാറ്റി വെച്ചു. നാട്ടിൽ നിന്നുള്ള ഗായകരെ പങ്കെടുപ്പിച്ച് പങ്കെടുപ്പിച്ച് കൊണ്ട് അറേബ്യൻ ഡ്രൈവേർസ് അസോസിയേഷൻ മാർച്ച് 13ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന ഇശൽ അറേബ്യ 2020യും മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.  റിയാദ് നവോദയും സംഘടനക്ക് കീഴിൽ വരുന്ന പൊതു പരിപാടികൾ മാറ്റി വെക്കും. കുടുംബ കൂട്ടായ്മകളൂം സ്ഥാപനങ്ങളുമെല്ലാം പരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നിരവധി പരിപാടികളാണ്‌ റിയാദിൽ നടന്നത്. പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, പ്രശസ്തരായ സിനിമാ പിന്നണി ഗായകർ, നാടക പ്രവർത്തകർ, പൊതു പ്രവർത്തകരടക്കം പങ്കെടുത്ത പരിപാടികളിൽ പങ്കെടുത്തിരുന്നു. കൂടാതെ മറ്റു പല സംഘടനകളും പരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. റിയാദിൽ മാത്രമല്ല സഊദിയുടെ മറ്റ് ഭാഗങ്ങളിലും ഇതെ രീതിയിൽ സംഘടനകൾ പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago