HOME
DETAILS
MAL
ജില്ലാ കലക്ടറും മഴക്കാലരോഗം പിടിപ്പെട്ട് ആശുപത്രി കിടക്കയില്‍
backup
June 18 2016 | 01:06 AM
മണ്ണഞ്ചേരി: മഴക്കെടുതിയില്‍ നാട് പനിച്ചുവിറക്കുന്നതിനിടയില് ജില്ലാ ഭരണാധികാരിയും മഴക്കാലരോഗത്തിന്റെ പിടിയില്‍.
ഇന്നലെ രാവിലെ ശക്തമായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആലപ്പുഴ കലക്ടര്‍ ഗിരിജയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.15 ഓടെയാണു കലക്ടര്‍ ചികിത്സതേടി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. വിവരം ആറിഞ്ഞ് ഡോക്ടര്‍മാരുടെ സംഘം ജില്ലാഭരണാധികാരിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ശരിരിത്തിലെ ജലാംശം വളരെകുറഞ്ഞതിനാല് ഡ്രിപ്പിടല് നടത്തി.
മെഡിക്കല്‍ ഓഫിസറുടെ മുറിയില്‍ പ്രത്യകം കിടക്കയും സജ്ജീകരിച്ചിരുന്നു ജില്ലാകലക്ടറെ പരിശോധനാ സംഘം നിരിക്ഷിച്ചത്. വിശ്രമം ആവശ്യമാണെന്ന നിര്‍ദേശം മെഡിക്കല്‍സംഘം നല്‍കിയത് ഉച്ചയോടെ ഇവര്‍ ആശുപത്രിവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."