ജങ്കാര്‍ സര്‍വീസ് നിലച്ചു; യാത്രാദുരിതം പേറി പെരുമ്പളം നിവാസികള്‍
പൂച്ചാക്കല്‍: ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ പെരുമ്പളം നിവാസികള്‍ ദുരിതത്തില്‍. പാണാവള്ളിപെരുമ്പളം ജങ്കാര്‍ സര്‍വീസാണ് നിലച്ചത്.കഴിഞ്ഞ രണ്ട് ദിവസമായി ജങ്കറില്ലാത്തതിനെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ വലയുകയാണ്. എം.എല്‍.എ യുടെ അസ്തിവികാസന ഫണ്ട് ഉപയോഗിച്ച് പെരുമ്പളം പഞ്ചായത്തിന് സ്വന്തമായി ഐശ്വര്യമെന്ന പേരില്‍ ജങ്കാര്‍ നല്‍കിയെങ്കിലും ഇതുവരെ സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ജങ്കാര്‍ ജെട്ടിയുടെ സാങ്കേതിക തകരാറാണ് സര്‍വ്വീസ് തുടരാന്‍ സാധിക്കാത്തതെന്ന് പറയപ്പെടുന്നു.
നിലവിലുണ്ടായിരുന്ന ജങ്കാര്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതാണ് സര്‍വ്വീസ് നിലക്കാന് കാരണം.കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ രണ്ട് കുട്ടികള്‍ മരണമടഞ്ഞിരുന്നു.ഇവരെ മേല്‍നടപടികള്‍ക്കായി മറുകരയിലെത്തിക്കുവാന് ഏറെ പ്രയാസമനുഭച്ചിരുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിലാണ് മൃതദേഹം വഞ്ചിയില്‍ കരക്കെത്തിച്ചത്.
പിന്നീട് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പഞ്ചായത്തിന് സ്വന്തമായി നല്കിയ ജങ്കാറിലാണ് മൃതദേഹം ദീപിലെത്തിച്ചത്. പിന്നീട് ജങ്കാര്‍ പെരുമ്പളം കായലിലില്‍ നിന്നും ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിലവില്‍ ജങ്കാറില്ലാത്തതിനാല് ദ്വീപിലേക്ക് യാത്രക്കാരുടെ ഇരുചക്രവാഹനങ്ങളും,മറ്റ് കെട്ടിട നിര്‍മ്മാണ സാമഗ്രികളും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.കൂടാതെ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ യാഥാസമായങ്ങളില് ദ്വീപിലെത്താന്‍ പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."