പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക ആയുര്‍വേദ ചികിത്സ; ഔഷധങ്ങള്‍ ആശുപത്രി വരാന്തയില്‍ കിടന്നു നശിക്കുന്നു
അരൂര്‍: അരൂര്‍ പഞ്ചായത്തിലെ ഇളയപാടം കുമ്പഞ്ഞി പട്ടികജാതി കോളനിയിലെ 500 ലേറെ കുടുംബങ്ങള്‍ക്കു പ്രത്രേക ആയുര്‍വേദ ചികിത്സ നടത്തുന്നതിനുവേണ്ടി കൊണ്ടുവന്ന ആയുര്‍വേദ മരുന്നുകള്‍ ചന്തിരൂര്‍ ആയുര്‍വേദ ആശുപത്രി വരാന്തയില്‍ നശിക്കുന്നു.
പട്ടികജാതി വികസന വകുപ്പിന്റെയും ജില്ലാആയുര്‍വേദിക്ക് മെഡിക്കല്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ 2016 ല്‍ നടത്തുവാനിരുന്ന മെഡിക്കല്‍ ക്യാംപിലേക്കുള്ളതായിരുന്നു മരുന്നുകള്‍.
ഒരു ദിവസത്തെ ക്യാംപിലൂടെ പട്ടികജാതി കൂടുംബത്തില്‍പ്പെട്ടവരുടെ പരമ്പരാഗത രോഗങ്ങള്‍ ജീവിത ശൈലി രോഗങ്ങള്‍ കൗമാരക്കാരായ പെണ്‍കുട്ടികളിലെ വിവിധ രോഗലക്ഷണങ്ങള്‍ എന്നിവ വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുമായിരുന്നു പദ്ധതി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പട്ടിക ജാതി വികസന വകുപ്പ് രണ്ടരലക്ഷം രൂപയോളം മുന്‍കൂര്‍ മുടക്കി വാങ്ങിയ മരുന്നുകളാണ് ആശുപത്രി വരാന്തയില്‍ മാസങ്ങളായി വിശ്രമം കൊള്ളുന്നത്.
കഴിഞ്ഞ യു.ഡി.എഫ്. പഞ്ചായത്തിന്റെ ഭരണകാലത്താണ് ഇത്തരത്തില്‍ ആയുര്‍വേദ മരുന്നു വാങ്ങിയത്.
ഇതുമൂലം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് അരൂര്‍ പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു യാതൊരുവിധ അന്വേഷണവും നടത്തുവാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതുമൂലമാണു പദ്ധതി നടപ്പിലാക്കുവാന്‍ കഴിയാതെ വന്നതെന്നു ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉന്നയിക്കുന്നുണ്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തണമെന്നആവശ്യം ഉന്നയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."