HOME
DETAILS

ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

  
backup
March 08 2017 | 19:03 PM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95-2

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ തൊണ്ണൂറ്റഞ്ച് ശതമാനവും പൂര്‍ത്തിയായതായി ദേവസ്വം-സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ വിലയിരുത്തി. ശേഷിക്കുന്നവ അടുത്ത രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജലലഭ്യത ഉറപ്പാക്കുന്നതിന് സ്ഥാപിക്കാന്‍ തീരുമാനിച്ച 1650 ടാപ്പുകളില്‍ 1475 ടാപ്പുകളും 40 ഷവര്‍ പോയ്ന്റുകളും 4 ഫയര്‍ ഹൈഡ്രന്റുകളും സ്ഥാപിച്ചതായി ജലവിഭവവകുപ്പ് അധികൃതര്‍ അറിയിച്ചു.
വിവിധ സ്ഥലങ്ങളിലായി 74 ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഗതാഗത സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി 11ന് രാവിലെ ഒന്നര മണി മുതല്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കും. സിറ്റിയില്‍ നിന്ന് 400 സര്‍വിസുകളും വിവിധ സ്ഥലങ്ങളില്‍ നിന്നായി 400 സര്‍വിസുകളും  ഇതിനായി ഏര്‍പ്പെടുത്തിയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഭക്ത ജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തവണയും കനത്ത ക്രമീകരണമാണ് പൊലിസ് സ്വീകരിച്ചിട്ടുള്ളത്. വനിതാ കമാന്‍ഡോകളുള്‍പ്പെടെ മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൂവായിരത്തിലധികം പൊലിസുകാരെ ക്രമസമാധാന പാലനത്തിനായി നിയോഗിക്കും. സി.സി.ടി.വി, ഡ്രോണ്‍ ക്യാമറകള്‍ എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമന സേനാ വിഭാഗാംഗങ്ങളെ പരിപാടിയിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് സെഗ്‌മെന്റുകളായാണ് ഇവരെ വിന്യസിക്കുക. തീപിടുത്ത സാധ്യതയുള്ള 76 പോയ്ന്റുകള്‍ കണ്ടെത്തി അവിടേക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. ഏത് അനിഷ്ട സാഹചര്യവും നേരിടാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഗ്നിശമനസേനാ പ്രതിനിധികള്‍  യോഗത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ 21 മെഡിക്കല്‍ ടീമുകള്‍ പൊങ്കാലക്കായി സജ്ജമായി. ആംബുലന്‍സുകളും ഓക്‌സിജന്‍ പാര്‍ലറും അടക്കം എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍  വ്യക്തമാക്കി.
പൊതുമരാമത്ത് ഏറ്റെടുത്ത 14 പ്രവൃത്തികളില്‍ എട്ടെണ്ണം പൂര്‍ത്തിയായി. മഴകാരണം വൈകിയ മറ്റു പ്രവൃത്തികള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. നഗരസഭ ഏറ്റെടുത്ത 31 റോഡ് പണികളില്‍ 26 എണ്ണം പൂര്‍ത്തിയായി. നിലവിലെ സാഹചര്യത്തില്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടുന്ന തരത്തില്‍ വിവിധ വകുപ്പുകളുടെ പണികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ഒ. രാജഗോപാല്‍, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, അഗ്നിശമസേനാ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, സിറ്റിപൊലിസ് കമ്മിഷണര്‍ ടി. സ്പര്‍ജന്‍കുമാര്‍  വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago