പത്തനംതിട്ടയിലും കോട്ടയത്തും കഴിയുന്ന 13 പേര്‍ക്ക് വൈറസ് ബാധയില്ല
പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിലും കോട്ടയത്തും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 13 പേരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചു. പതിമൂന്നും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 24 പേരില്‍ 13 പേര്‍ക്ക് വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം വ്യക്തമാകുന്നത്.
രണ്ടു മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 30 പേരാണ് ഐസോലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരില്‍ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇനി പതിനാല് പേരുടെ പരിശോധനഫലമാണ് ലഭിക്കാനുള്ളത്.
അതേസമയം രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍തി. 900 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും. അതേസമയം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."