നഗരമധ്യത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു
തൊടുപുഴ: നഗരത്തെ ക്ലീന്‍ സിറ്റിയാക്കി മാറ്റുവാന്‍ ഊര്‍ജ്ജിത ശ്രമം നടന്നു വരുമ്പോള്‍ നഗര മധ്യത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു.
ഗാന്ധിസ്‌ക്വയറില്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് നീക്കിയ ഭാഗത്ത് മാലിന്യങ്ങള്‍ നിര്‍ബാധം നിക്ഷേപിക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കാണിച്ച് നഗരസഭ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ കീഴിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വിചിത്രമായ കാഴ്ചയാണ് തൊടുപുഴയില്‍. മങ്ങാട്ടുകവല കെ.കെ.ആര്‍ ജങ്ഷന് സമീപം നഗരസഭ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ അടിയില്‍ തന്നെയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ചന്തക്കുന്നിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കോടതി വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂമിയിലും മാലിന്യം നിക്ഷേപിക്കുകയാണ്.
കാക്ക ഉള്‍പ്പടെയുള്ള പക്ഷി മൃഗാദികള്‍ ഇവ കൊത്തി വലിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ക്ലീന്‍ സിറ്റിയാക്കി മാറ്റണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."