HOME
DETAILS

സ്ത്രീ സുരക്ഷാ പദ്ധതികള്‍ മോണിറ്റര്‍ ചെയ്യണം: ലതികാ സുഭാഷ്

  
backup
March 08 2017 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


കോട്ടയം: സംസ്ഥാനത്ത് മാറിവരുന്ന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ടെങ്കിലും പലപ്പോഴും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നത് അവ മോണിറ്റര്‍ ചെയ്യാത്തതുകൊണ്ടാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ പ്രാബല്യത്തില്‍ വരാതെപോകുന്നത് ഖേദകരമാണ്. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വനിതാ ദിനത്തില്‍ നിരവധി പരിപാടികള്‍ നടക്കുമ്പോഴും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇവ തടയേണ്ടത് അനിവാര്യമാണ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയാനും സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്താനും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. കൂടാതെ പൊലിസിന്റെ ജോലി ഭാരവും കുറയ്ക്കും. ശിക്ഷയുടെ പോരായ്മയും നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ലതികാ സുഭാഷ് തയാറാക്കിയ പ്രൊജക്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ക്ക് നല്‍കി. പൊതു സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് പ്രൊജക്ടില്‍ പ്രധാനം. സര്‍ക്കാര്‍ മുന്‍കൈയെടുത്തു വിവിധ സംഘടനകളുമായി ചേര്‍ന്ന് കാമറ സ്ഥാപിക്കണം. പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ 75 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago