വിജയപുരം പഞ്ചായത്തിന് ജലാശയങ്ങളോട് അവഗണന
കോട്ടയം: നാടും നഗരവും വരള്‍ച്ച നേരിടുമ്പോള്‍ ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ വിജയപുരം പഞ്ചായത്തിന് മടി. പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കഞ്ഞിക്കുഴി മീനന്തറ കൊടൂര്‍ ആറ് സംയോജനം 2013 മുതല്‍ അവഗണന നേരിടുകയാണ്. പഞ്ചായത്തിലെ 11-ാം വാര്‍ഡ് പേഴ് വേലിക്കുന്ന്, കളമ്പ് കാട് അടക്കം പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മടി. കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രദേശിക വികസന ഫണ്ടില്‍ രണ്ടു ലക്ഷം രൂപ അടങ്കല്‍ തുക വിനിയോഗിച്ച് 2012, 2013 കാലയളവിലാണ് തോട് അവസാനമായി വൃത്തിയാക്കിയത്.
2008-ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് പാസാക്കിയ നീര്‍ത്തട, തണ്ണീര്‍തട നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് പഞ്ചായത്ത് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. വരള്‍ച്ച ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം നീര്‍ത്തടങ്ങളും തോടുകളും വൃത്തിയാക്കി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."