മത്വാഫും പരിസരങ്ങളും അണുവിമുക്തമാക്കുന്നത് ഏഴുതവണ
മക്ക: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ അണുനശീകരണ പ്രവര്‍ത്തന സമയങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു.
നിലവില്‍ ദിനംപ്രതി മക്കയിലെ മസ്ജിദുല്‍ ഹറം പ്രവേശന കവാടങ്ങളും കഅബക്ക് ചുറ്റുമുള്ള മത്വാഫ് (പ്രദക്ഷിണ മുറ്റം) എന്നിവ ഏഴു തവണ അണുനശീകരണം നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇശാ, സുബ്ഹി നിസ്‌കാരങ്ങള്‍ക്കിടെ ഈ ഭാഗങ്ങളില്‍ ശുചീകരണവും സുഗന്ധദ്രവ്യം പൂശുന്ന പ്രക്രിയയും മൂന്നുതവണ നടപ്പിലാക്കുന്നതായി ഇരു ഹറം കാര്യാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പത്ത് മെഷീനുകള്‍ ഉപയോഗിച്ച് 330 തൊഴിലാളികളാണ് അണു നശീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത്. ഇശാ നിസ്‌കാരം കഴിഞ്ഞയുടനെയാണ് ആദ്യത്തെ കഴുകല്‍ ആരംഭിക്കുന്നത്. അര്‍ദ്ധരാത്രിയോടെയാണ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ മക്കയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ നിര്‍വഹിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."