പിലിക്കോട് സഹ. ബാങ്കില്‍ മുക്കാല്‍ കോടിയുടെ മുക്കുപണ്ട പണയത്തട്ടിപ്പ്
ചെറുവത്തൂര്‍: പിലിക്കോട് സര്‍വിസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ വന്‍ മുക്കുപണ്ട പണയത്തട്ടിപ്പ്. 77,56000 രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് സ്‌ക്വാഡ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ എം.വി ശരത് ചന്ദ്രനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് നായന്‍മാര്‍മൂല മുട്ടത്തൊടി ബാങ്കില്‍ നടന്ന നാലു കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് പിലിക്കോട് തെരുവിലുള്ള ബാങ്കിന്റെ ഹെഡ് ഓഫിസില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടന്നിരുന്നു. ഉച്ചയോടെ കാലിക്കടവ് ശാഖയില്‍ പരിശോധന നടക്കുമെന്ന് മനസിലാക്കിയ മാനേജര്‍ എം.വി ശരത് ചന്ദ്രന്‍ താക്കോല്‍ മേശപ്പുറത്തുവച്ച് ഒളിവില്‍ പോവുകയായിരുന്നു.
ബാങ്കിലെ ജീവനക്കാര്‍ വിവരം ഹെഡ് ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി ഭവദാസന്‍ സ്ഥലത്തെത്തിയതിനു ശേഷമാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്തയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 56 ഇടപാടുകളിലായി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."