HOME
DETAILS

നികുതി കൂട്ടി ഖജനാവ് നിറയ്ക്കും

  
backup
January 31 2019 | 19:01 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1

 


തിരുവനന്തപുരം: ഖജനാവില്‍ പണമില്ലാതെ പാപ്പരായ സര്‍ക്കാരിന് പണം കണ്ടെത്താന്‍ ബജറ്റില്‍ നികുതികള്‍ കൂട്ടി. മദ്യത്തിന് രണ്ടു ശതമാനവും വിവിധ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനവും മറ്റു നികുതികളുമാണ് കൂട്ടിയത്.
കൂടാതെ ആഡംബര വീടുകള്‍ക്കും നികുതി കൂട്ടി. 3000 മുതല്‍ 5000 ചതുരശ്രയടിക്ക് പ്ലിന്ത് ഏരിയയ്ക്ക് 4000 രൂപയും 5001 - 7500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 6000 രൂപയും 7501 - 10,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 8000 രൂപയും 10,000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് 10,000 രൂപയും കൂട്ടി.
50 കോടി രൂപയാണ് ഈ ഇനത്തില്‍ വരുമാനം പ്രതീക്ഷിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി തദ്ദേശസ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച് അംഗീകാരം ലഭിച്ച കംപ്ലീഷന്‍ പ്ലാന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കെട്ടിട നികുതിയും ആഡംബര നികുതിയും ചുമത്തുന്നത്.
റവന്യൂ വകുപ്പിന് കീഴിലുള്ള സേവനങ്ങള്‍ക്ക് 5 ശതമാനം വര്‍ധന വരുത്തി. റവന്യൂവകുപ്പില്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ റിവിഷന്‍ ഫീസ് 10 രൂപയില്‍നിന്ന് 50 രൂപയാക്കി വര്‍ധിപ്പിച്ചു. നിശ്ചിത സമയത്തിനകം പാട്ടം അടയ്ക്കാത്ത സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പാട്ടം റദ്ദ് ചെയ്തു ഭൂമി തിരിച്ചുപിടിക്കും. 200 കോടി രൂപയാണ് ഇതിലൂടെ വരുമാനം പ്രതീക്ഷിക്കുന്നത്.
പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍, സ്വകാര്യ സര്‍വിസ് വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതിയില്‍ 1 ശതമാനം വര്‍ധനവ് വരുത്തി. 200 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. മറ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തെ നികുതിയില്‍ 25 ശതമാനം ഇളവ് അനുവദിച്ചു.
ചരക്കുകള്‍ വിതരണം ചെയ്യുന്ന വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്തി. കോമ്പൗണ്ടിങ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയര്‍ത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി രൂപ വരെ വിറ്റുവരുമാനമുള്ളവര്‍ ഇനിമുതല്‍ 1 ശതമാനം നികുതി നല്‍കിയാല്‍ മതി. സേവന ദാതാക്കള്‍ക്ക് ഇതുവരെ കോമ്പൗണ്ടിങ് ഉണ്ടായിരുന്നില്ല. ഇനി മുതല്‍ 20 മുതല്‍ 50 ലക്ഷം വരെ വിറ്റുവരവുള്ള സേവനദാതാക്കള്‍ 6 ശതമാനം കോമ്പൗണ്ടിങ് നികുതി നല്‍കിയാല്‍ മതി.
നികുതി കുടിശിക വരുത്തിയവര്‍ക്ക് തീര്‍പ്പാക്കാന്‍ ആംനസ്റ്റിയും പ്രഖ്യാപിച്ചു. 2019 സെപ്റ്റംബര്‍ 30നകം അപേക്ഷ നല്‍കുന്നവര്‍ക്ക് 2020 മാര്‍ച്ച് 31ന് മുമ്പായി അടച്ചു തീര്‍ക്കണം. അനുമാന നികുതി ദായകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി തുടരും. വില്‍പന നികുതി കുടിശികയ്ക്കും ബജറ്റില്‍ ആംനസ്റ്റി പ്രഖ്യാപിച്ചു.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ നികുതി പൂര്‍ണമായും അടച്ചു തീര്‍ക്കുമെങ്കില്‍ ആ വര്‍ഷത്തേക്ക് ചുമത്തിയിട്ടുള്ള തുക പൂര്‍ണമായും ഒഴിവാക്കും.
ബാര്‍ ഹോട്ടലുകളുടെ നികുതി കുടിശിക ഈ വര്‍ഷം ജൂണ്‍ മുതല്‍ 10 തുല്യ തവണകളായി അടച്ചു തീര്‍ത്താല്‍ മതി. അടച്ചു പൂട്ടിയ ബാര്‍ ഹോട്ടലുകളിലെ മദ്യം എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം കൈമാറ്റം ചെയ്തവര്‍ക്ക് വിറ്റു വരവിന് ടേണോവര്‍ ടാക്‌സ് ഒഴിവാക്കും. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും സേവനങ്ങള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയെന്ന നിരക്കില്‍ മുദ്ര വില ചുമത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago