HOME
DETAILS
MAL
കോവിഡ് 19 കൊറോണ: സഊദിയിൽ ഒരാൾക്ക് ഭേദമായതായി ആരോഗ്യ മന്ത്രാലയം
backup
March 12 2020 | 03:03 AM
റിയാദ്: സഊദിയിൽ കോവിഡ് 19 കൊറോണ ബാധിച്ചയാൾക്ക് രോഗം മാറിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ഐസൊലേഷനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വദേശിയാണ് രോഗം ഭേദപ്പെട്ട് പൂർണ്ണ ആരോഗ്യം വീണ്ടെടുത്തത്. ഐസൊലേഷനിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ സാമ്പിളുകളിൽ ഇപ്പോൾ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും മന്ത്രാലയം അറിയിച്ചു. ആശുപത്രി വിടാനുള്ള ഒരുക്കങ്ങളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ കിഴക്കന്‍ പ്രവശ്യയില്‍ 18 പേര്‍ക്കും, റിയാദില്‍ ഒരു അമേരിക്കന്‍ പൗരനും, മക്കയിലും, ജിദ്ദയിലും ഓരോ ഈജിപ്ഷ്യന്‍ പൗരന്മാര്ക്കുമായി ആകെ 21 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ കിഴക്കൻ പ്രവിശ്യയിലെ ഒരാൾക്കാണ് രോഗം ഭേദമായത്. റിയാദില്‍ രോഗം സ്ഥീരികരിക്കപ്പെട്ട അമേരിക്കന്‍ പൗരനൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപിതികരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അതേസമയം, ജിദ്ദയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ പൗരനടക്കം രാജ്യത്ത് രോഗം സ്ഥിരീകരിച്ച 21 പേരുമായി സമ്പർക്കം പുലർത്തിയ 2500 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. പരിശോധനഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും. രോഗം പുതുതായി സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ 800 ലധികം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കുകയും, ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാജ്യത്തൊട്ടാകെ ഇത് വരെ 3500 പേരുടെ സാമ്പിളുകളെടുത്തിട്ടുണ്ടെന്നും രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."