യു.പിയില്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
ലഖ്നൗ: കുറ്റകൃത്യങ്ങള്‍കൊണ്ട് കുപ്രസിദ്ധമായ യോഗിയുടെ യു.പിയില്‍ നിന്ന് വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. ഹോളി ആഘോഷിക്കുന്നതിനിടെ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കാണ്‍പൂരിലാണ് സംഭവം.
പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അമിത രക്തസ്രാവമുണ്ടായി ചികിത്സയ്ക്കിടെ ഇന്നലെയാണ് കുട്ടി മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ യോഗി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
യു.പിയിലെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ബി.ജെ.പി ഭരണത്തിനു കീഴിലാണ്. ഈ സംഭവങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നില്ലേ. ഒന്‍പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, ഇത് എത്രത്തോളം തുടരും- പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."